കണ്ണൂര്‍: ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാനെതിരെ പോക്‌സോ കേസ്. ചൈല്‍ഡ് വെല്‍ഫെയറിലേക്ക് പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നതിനാണ് കേസെടുത്തിരിക്കുന്നത്. ചെയര്‍മാന്‍ ഇ ഡി ജോസഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.
അതെസമയം പരാതി അടിസ്ഥാന രഹിതമാണെന്നും വിതാ കൗണ്‍സിലറുടെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടിയോട് സംസാരിച്ചതെന്നും ഇ ഡി ജോസഫ് പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




