മലപ്പുറം: മലപ്പുറംജില്ലയിലെ വിവിധ ഇടങ്ങളില്‍ സ്വകാര്യ ആശുപത്രികളിലും ലാബുകളിലും മിന്നല്‍ പിരശോധന. പരിശോധനയില്‍ ചില സ്വകാര്യ ലാബുകളില്‍ കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുന്നതിനുള്ള ആന്റിജന്‍ ടെസ്റ്റിന് കൂടുതല്‍ നിരക്ക് ഈടാക്കുന്നതായി പരിശോധന വിഭാഗം കണ്ടെത്തി.
ഡ്രഗ്‌സ് കണ്‍ട്രോള്‍, ജി.എസ്.ടി, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ ഉള്‍പ്പെട്ട സ്പെഷല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് മിന്നല്‍ പരിശോധന. പെരിന്തല്‍മണ്ണ, തിരൂര്‍ താലൂക്കുകളിലാണ് പരിശോധനനടന്നത്.
പരിശോധനയില്‍ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ ലാബ് സിസില്‍ അപ്ലോഡ് ചെയ്യുന്നതിലും അപാകത കണ്ടെത്തി. പരിശോധനയെ കുറിച്ചുള്ള റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
മലപ്പുറം ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ ഡോ.നിഷിത്. എം.സി, ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാര്‍.ആര്‍, സ്റ്റേറ്റ് സെയില്‍ ടാക്സ് ഓഫീസറായ സൂരജ്.ബി.കെ, രാജേഷ്.എം.പി., ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ രഞ്ജിത്ത്. ആര്‍.എസ്. തുടങ്ങിയവരുടെ സംഘമാണ് ജില്ലയില്‍ പരിശോധന നടത്തിയത്.




