Section

malabari-logo-mobile

ബുറെവി ; തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ 17 മരണം

HIGHLIGHTS : ബുറേവി തീവ്ര ന്യൂനമര്‍ദമായതോടെ തമിഴ്‌നാട്ടില്‍ പരക്കെ മഴ തുടരുന്നു . ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി . കനത്ത മഴയില്‍ 17 പേര്‍ മര...

ബുറേവി തീവ്ര ന്യൂനമര്‍ദമായതോടെ തമിഴ്‌നാട്ടില്‍ പരക്കെ മഴ തുടരുന്നു . ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി . കനത്ത മഴയില്‍ 17 പേര്‍ മരിച്ചു . കാഞ്ചീപുരത്ത് ഒഴുക്കില്‍പ്പെട്ട് 3 പേരും വൈദ്യുതാഘാതമേറ്റ് 2 പേരും
കടലൂരില്‍ വീട് തകര്‍ന്നുവീണ് 4 പേരും ഒഴുക്കില്‍പ്പെട്ട് 4 പേരുമാണ് മരിച്ചത് . കുംഭകോണത്തും വീട് തകര്‍ന്ന് ദമ്പതികള്‍ മരിച്ചു.

25 വീടുകള്‍ പൂര്‍ണ്ണമായും 450 വീടുകള്‍ ഭാഗികമായും തകര്‍ന്നു . ഇരുപതിനായിരത്തോളം വീടുകളില്‍ വെള്ളം കയറുകയും ലക്ഷക്കണക്കിന് കൃഷി ഭൂമി വെള്ളത്തോനടിയിലാവുകയും ചെയ്തു. കാവേരി നദീതീര ജില്ലകളിലും വ്യാപക നാശനഷ്ടമുണ്ടായി . ബുറെവി ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാന്നാര്‍ കടലിടുക്കില്‍ തുടരുകയാണ് .

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!