Section

malabari-logo-mobile

വിസ കാലാവധി കഴിഞ്ഞവര്‍ ഈ മാസം 31 ന് മുന്‍പ് രാജ്യം വിടണം ; യു.എ.ഇ ഫെഡറല്‍ അതോറിറ്റി

HIGHLIGHTS : യുഎഇ : വിസ നിമയങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ ഈ മാസം 31 ന് മുന്‍പ് രാജ്യം വിടണമെന്ന് യു.എ.ഇ ഫെഡറല്‍ അതോറിറ്റി . പിഴയില്ലാതെ നാട്ടിലേക്ക് മട...

യുഎഇ : വിസ നിമയങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ ഈ മാസം 31 ന് മുന്‍പ് രാജ്യം വിടണമെന്ന് യു.എ.ഇ ഫെഡറല്‍ അതോറിറ്റി . പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിച്ച പൊതുമാപ്പ് ഈ മാസം അവസാനിക്കാനിരിക്കെ ശിക്ഷ കൂടാതെ രാജ്യം വിടാന്‍ നല്‍കിയ ആനുകൂല്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിന്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് അധികൃതര്‍ അറിയിച്ചു .

മാര്‍ച്ചിന് ഒന്നിന് മുന്‍പ് വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് മാത്രമേ ഇളവ് ബാധകമാകുകയുള്ളു. നിയമലംഘകരുടെ വിസയിലുണ്ടായിരുന്ന ആശ്രിതരും ഒരേ സമയം നാട്ടിലേക്ക് മടങ്ങണം. അവരുടെ വിസാ കാലാവധി തീര്‍ന്നിട്ടില്ലെങ്കിലും ഇത് ബാധകമാണ്. ഡിസംബര്‍ 31 ന് മുമ്പായി നാട്ടിലേക്കുള്ള ടിക്കറ്റും പാസ്പോര്‍ട്ടുമായി വിമാനത്താവളത്തിലെത്തണം. റെഡിഡന്‍സ് വിസയുടെ കാലാവധിയാണ് കഴിഞ്ഞതെങ്കില്‍ നാല് മണിക്കൂറിനുള്ളിലാണ് എയര്‍പോര്‍ട്ടിലെത്തേണ്ടത്. ശിക്ഷ ഇളവിനുള്ള നപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണിത്.

sameeksha-malabarinews

വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞ് യു.എ.ഇയില്‍ തങ്ങുന്നവര്‍ അബൂദബി, ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങള്‍ വഴിയാണ് മടങ്ങുന്നതെങ്കില്‍ ആറ് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തി പൊതുമാപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണം. ദുബൈയിലെ വിമാനത്താവളങ്ങള്‍ വഴിയാണ് ഇവര്‍ മടങ്ങുന്നതെങ്കില്‍ നാല്‍പത്തിയെട്ട് മണിക്കൂര്‍ മുമ്പ് ദുബൈ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യണം.
ജനുവരി ഒന്ന് മുതല്‍ പരിശോധന ശക്തമാക്കും. പിടിക്കപ്പെടുന്നവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട് .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!