ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടി.ആര്‍.എസ്

ഹൈദരാബാദ് : ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനായില്ല . 56 സീറ്റ് നേടി ഭരണകക്ഷിയായ ടി.ആര്‍.എസ് ആണ് മുന്നില്‍.

ബി.ജെ.പി 48 സീറ്റ് നേടി. അസദുദ്ദീന്‍ ഒവൈസിയുടെ എം.ഐ.എം.ഐ.എം കഴിഞ്ഞ തവണ നേടിയ 44 സീറ്റുകള്‍ ഇത്തവണയും നിലനിര്‍ത്തി . 2 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനു നേടാനായത് .

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഢി രാജി വെച്ചു.

 

Share news
error: Content is protected !!
Scroll to Top