Section

malabari-logo-mobile

സംസ്ഥാനത്ത് ഇന്നും മഴ തുടരും : ഇടുക്കി,മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

HIGHLIGHTS : ബുറെവി ചുഴലിക്കാറ്റ് ഭീഷണി അകന്നെങ്കിലും സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയി...

ബുറെവി ചുഴലിക്കാറ്റ് ഭീഷണി അകന്നെങ്കിലും സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം ,കൊല്ലം ,ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ് . കേരള തീരത്ത് മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരും.

തമിഴ്‌നാട് തീരം തൊട്ടശേഷമുള്ള 24 മണിക്കൂറില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം കൂടുതല്‍ ദുര്‍ബലമായി ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് പ്രവചനം. കേരളത്തിലെത്തുന്നതിന് മുന്നേ തമിഴ്നാട്ടില്‍ വെച്ച് തന്നെ കാറ്റിന്റെ വേഗത മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിമീ മാത്രമായി മാറാനാണ് സാധ്യത.

sameeksha-malabarinews

തമിഴ് നാട്ടില്‍ കനത്ത മഴയില്‍ 4 പേര്‍ മരിച്ചു. ചെന്നൈ ഉള്‍പ്പെടെ പല ജില്ലകളിലും മഴ തുടരുകയാണ് .കൃഷി നാശവുമുണ്ട്. ചിദംബരം നടരാജ ക്ഷേത്രത്തില്‍ 40 വര്‍ഷത്തിന് ശേഷം വെള്ളം കയറി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!