നടിയെ ആക്രമിച്ച കേസ്: വിചാണക്കോടതി മാറ്റത്തില്‍ തടസ ഹര്‍ജിയുമായി ദിലീപ് സുപ്രീം കോടതിയില്‍

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാറിന്റെ ഹരജിക്കെതിരെ തടസ്സഹരജിയുമായി  ദിലീപ്. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ തന്റെ വാദം കേള്‍ക്കാതെ ഒരു ഉത്തരവും പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് തടസ ഹര്‍ജി ഫയല്‍ ചെയ്തത്.

വിചാരണക്കോടതി ജഡ്ജിയെ മാറ്റേണ്ടതില്ലെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. വിചാരണക്കോടതി മാറ്റുന്നതിന് പ്രോസിക്യൂഷനും നടിയും മുന്നോട്ട് വച്ച വാദങ്ങളില്‍ കഴമ്പില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി ഹരജികള്‍ തള്ളിയത്.

വിചാരണ കോടതി വിവേചന പരമായി പെരുമാറുന്നുവെന്നും കോടതിയില്‍ നിന്ന് അപമാനം നേരിട്ടെന്നും നടി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിചാരണ കോടതി ജഡ്ജി ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പല പ്രധാന മൊഴികളുംരേഖപ്പെടുത്തിയില്ലെന്നും നടി ആരോപിച്ചിരുന്നു.

 

 

 

Share news
error: Content is protected !!
Scroll to Top