Section

malabari-logo-mobile

പരീക്ഷഎഴുതാതെ പാസാക്കാന്‍ പറ്റില്ല;വിദ്യാര്‍ത്ഥികളുടെ അപേക്ഷ തള്ളി സുപ്രീംകോടതി

HIGHLIGHTS : Can't pass exam without writing; Supreme Court rejects students' application

ദില്ലി: യുജിസിയുടെ മാര്‍ഗ നിര്‍ദേശങ്ങളെ മറികടന്ന് അവസാന വര്‍ഷ പരീക്ഷ എഴുതാതെ വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. സെപ്തംബര്‍ 30നുള്ളില്‍ യുജിസി ഉത്തരവ് അനുസരിച്ച് എല്ലാ സര്‍വ്വകലാശാലകളും അവസാന പരീക്ഷകള്‍ നടത്തട്ടെയെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പരീക്ഷ ഇളവുകള്‍ മാറ്റിവെക്കുന്നതിനും സംസ്ഥാനങ്ങള്‍ക്ക് യുജിസിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. യുജിസി സംസ്ഥാനങ്ങളുടെ ആവശ്യം തള്ളിയാല്‍ പരീക്ഷനടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.

sameeksha-malabarinews

കൊവിഡ് സാഹചര്യം പരിഗണിച്ച് പരീക്ഷകള്‍ നീട്ടിവെക്കണം എന്നാവശ്യപ്പെട്ട് 31 വിദ്യാര്‍ത്ഥികളും ആദിത്യ താക്കറെയുള്‍പ്പെട്ടവരുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി പരിഗണിച്ചാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്ന് യുജിസി കോടതിയെ അറിയിച്ചു.

നേരത്തെ ജെ ഇ ഇ നീറ്റ് പരീക്ഷകള്‍ക്കെതിരെ ഏഴ് സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!