ലാവ്‌ലിന്‍ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി സുപ്രീംകോടതി

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി സുപ്രീംകോടതി. തിങ്കളാഴ്ച കേസ് പരിഗണിക്കും. ജസ്റ്റിസുമാരായ യു യു ലളിത്, വിനീത് സരണ്‍ എന്നിവരുടെ ബെഞ്ചാണ് കേസ് ഇനി പരിഗണിക്കുക. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരായ സിബിഐ അപ്പീലാണ് സുപ്രീം കോടതിയിലുള്ളത്.

പള്ളിവാസല്‍, ചെങ്കുളം , പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരാണത്തിന് എസ്എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവ്‌ലിന്‍ കേസിന് കാരണമായത്.

കേസന്വേഷിച്ച സിബിഐയുടെ ആരോപണങ്ങള്‍ തെളിവില്ലെന്ന് കണ്ട് സിബിഐ പ്രത്യേക കോടതിയും ഹൈക്കോടതിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയായിരുന്നു. തുടര്‍ന്നാണ് സിബിഐ സുപ്രീംകോടതിയെ സമീപിക്കുന്നത്.

Share news
error: Content is protected !!
Scroll to Top