ശശി തരൂര്‍ കോണ്‍ഗ്രസില്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ; കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. ശശി തരൂര്‍ കോണ്‍ഗ്രസിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റാണെന്നും എടുത്തുചാട്ടം കാണിക്കുയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കളുടെ കൂട്ടത്തില്‍ ശശി തരൂര്‍ ഉള്‍പ്പെട്ടത് രാഷ്ട്രീയ പക്വത കുറവാണെന്നും കൊടിക്കുന്നില്‍ സുരേഷ്. ദേശീയ നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യം നേരത്തെ തന്നെ തള്ളിയതാണെന്നും അദേഹം വ്യക്തമാക്കി.

പാര്‍ട്ടി അതിര്‍ വരമ്പുകളില്‍ നിന്നുകൊണ്ടുള്ള പാര്‍ട്ടി പ്രവര്‍ത്തനം ഇതുവരെ ശശി തരൂരിന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അദേഹം വിശ്വപൗരനായിരിക്കും എന്നാല്‍ രാഷ്ട്രീയപരമായി അദേഹം അപക്വമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് അദേഹത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങളും വ്യക്തമാക്കുന്നതെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കള്‍ കത്തെഴുതിയത് ഏറെ വിവാദമായിരുന്നു. ഇതിനിടയിലാണ് ശശി തരൂരിനെതിരെ രൂക്ഷമായ പരിഹാസ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് രംഗത്തെത്തിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top