ആരോഗ്യ ഐഡി മറയാക്കി പൗരന്‍മാരുടെ രാഷ്ട്രീയം,ജാതി മതം, ലൈംഗീക താത്പര്യം ചോദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

Central government to ask citizens’ politics, caste, religion and sexual interests under the guise of health ID

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദില്ലി: ആരോഗ്യ ഐഡി മറയാക്കി രാജ്യത്തെ പൗരന്‍മാരുടെ ജാതിയും മതവും ചോദിക്കാന്‍ കേന്ദ്ര നീക്കം. രാഷ്ട്രീയ താത്പര്യം, ജാതി മതവും,സാമ്പത്തിക നില, ലൈംഗീക താത്പര്യം എന്നീ വിവരങ്ങളും ശേഖരിക്കണമെന്ന് കരട് ആരോഗ്യ നയത്തില്‍ പറയുന്നു. ഇവയുടെയെല്ലാം സമഗ്ര വിവരങ്ങളും പരിശോധിക്കുമെന്നാണ് വിവരം. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന കരട് ആരോഗ്യ നയത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നടത്തിയ ചെങ്കോട്ട പ്രസംഗത്തിലായിരുന്നു പൗരന്‍മാരുടെ ഹെല്‍ത്ത് ഐഡി പ്രഖ്യാപനം ഉണ്ടായത്. ഇതില്‍ പൗരന്‍മാരുടെ രോഗവിവരങ്ങള്‍, കഴിക്കുന്ന മരുന്നുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഒരു ഡാറ്റാ ബേസ് ഉണ്ടാക്കുകയെന്നതാണ് ലക്ഷ്യം എന്ന തരത്തിലാണ് പ്രധാനമന്ത്രി ഹെല്‍ത്ത് ഐഡിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. എന്നാല്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ക്ക് അപ്പുറത്തേക്ക് സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്ന തരത്തിലാണ് ആരോഗ്യ ഐ ഡി കാര്‍ഡിന്റെ കരട് രേഖ പുറത്ത് വന്നിരിക്കുന്നത്. ഏത് രാഷ്ട്രീയ പാര്‍ട്ടിയോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നത്, ഉഭയ ലൈംഗീക ബന്ധമാണോ, ട്രാന്‍സ്‌ജെന്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ക്ക് പുറമെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡിന്റെയും തുടങ്ങിയ വിവരങ്ങളും കേന്ദ്രം ആരായുന്നുണ്ട്.

ഡാറ്റാസുരക്ഷ സംബന്ധിച്ച വിഷയം പ്രതിപക്ഷം പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാനിരിക്കൊണ് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്ന ഏറെ നിര്‍ണായകമായ കരടു രേഖയുമായി കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •