വീട്ടുവളപ്പില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

കുറ്റ്യാടി: വീട്ടുവളപ്പില്‍ കഞ്ചാവ് ചെടികള്‍ കണ്ടത്തി. കുറ്റ്യാടിക്കടുത്ത് കള്ളാട് വേട്ടോറേമ്മല്‍ ബംഗാള്‍ സ്വദേശിയായ രാജേഷ് ഖാന്‍ താമസിച്ച വീട്ടുവളപ്പില്‍ നിന്നാണ് കഞ്ചാവ് ചെടികള്‍ വളര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

എട്ടോളം കഞ്ചാവ് ചെടികളാണ് ഉണ്ടായിരുന്നത്. അവധിക്കാലമായതിനാല്‍ രാജേഷും കുടുംബവും സ്വദേശത്താണുള്ളത്. ചെടികള്‍ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൊട്ടില്‍പ്പാലം പൊലീസ് സ്ഥലത്തെത്തി ചെടികള്‍ കഞ്ചാവ് ആണെന്ന് സ്ഥിരീകരിച്ചു.

സംഭവത്തില്‍ തൊട്ടില്‍പ്പാലം പൊലിസ് കേസെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top