
കോഴിക്കോട് : സിനിമാതിയേറ്ററിനുള്ളില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. വെള്ളയില്‍ നാലുകൂടി പറമ്പില്‍ സ്വദേശി സി വി മന്‍സിലില്‍ ഇര്‍ഫാന്‍ (18) ആണ് കസബ പൊലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച കോഴിക്കോട് ശ്രീതിയറ്ററില്‍ സിനിമ കാണുന്നതിനിടെ കക്കോടി സ്വദേശിനിയായ യുവതിയോട് പ്രതി ലൈംഗിക ഉദ്ദേശത്തോടെ അപമാര്യാദയായി പെരുമാറുകയായിരുന്നു.
യുവതി കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതനുസരിച്ച് കസബ എസ്‌ഐ സുനില്‍ കുമാര്‍, എഎസ്‌ഐമാരായ രജീഷ്, സജേഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജീവ് കുമാര്‍ പാലത്ത്, ലാല്‍ സിതാര എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാാന്റ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




