മോഷണക്കേസിലെ പ്രതി വീണ്ടും പിടിയില്‍

കൊയിലാണ്ടി: മോഷണക്കേസില്‍ റിമാന്‍ഡ് കഴിഞ്ഞിറങ്ങിയ പ്രതി വീണ്ടും പൊലീസ് പിടിയില്‍. പട്ടാമ്പി പെരിങ്ങോട് മണക്കാട് വളപ്പില്‍ എം വി അജീഷ് (40) ആണ് പൊലീസ് പിടിയിലായത്.

കൊയിലാണ്ടി കൊല്ലം ടൗണില്‍ നിന്ന് ഗുഡ്‌സ് ഓട്ടോ മോഷ്ടിച്ച് കടക്കുന്നതിനിടെ ആനക്കുളം ബൈപാസിനു സമീപത്തുവച്ച് പൊലീസ് പിടികൂടുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ കൊയിലാണ്ടി സിഐ ശ്രീലാല്‍ ചന്ദ്രശേഖരന്‍, എസ്‌ഐ എന്‍ കെ മണി, എം വി രഞ്ജിത്ത്, എസ്സിപിഒ പ്രവീണ്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിരവധി മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും ഇതിനെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top