ഒട്ടാവ ; കാനഡയിലെ സസ്‌കാര ചെവന്‍ പ്രവശ്യയില്‍ കൂട്ട കത്തിക്കുത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ചോളം പേര്‍ക്ക് ഗുരുതര പരിക്ക്. രണ്ട് നഗരങ്ങളിലെ 13 ഇടങ്ങളിലായാണ് ആക്രമണം നടന്നത് ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്.
സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അറിയിച്ചു. പ്രതികളാണെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 30 കാരനായ മൈല്‍സ് , 31 വയസ്സുള്ള ഡാമിയന്‍ സാന്‍ഡേഴ്‌സണ്‍ എന്നിവരാണ് പ്രതികളെന്ന് പോലീസ് കരുതുന്നത്. എന്താണ് കൊലക്ക് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഈ പ്രവിശ്യയില്‍ പ്രദേശിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.




