Section

malabari-logo-mobile

കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ ഫലവര്‍ഗ കൊയ്‌ത്ത്‌

HIGHLIGHTS : തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വകലാശാലയുടെ മാങ്കോ ആര്‍ക്കേഡില്‍ മൂന്ന്‌ വര്‍ഷം മുമ്പ്‌ നട്ടുപിടിപ്പിച്ച അത്യുല്‍പാദന ശേഷിയുള്ള

University VC plucking Mangos from High breed Mango Trees in the Campus-3തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വകലാശാലയുടെ മാങ്കോ ആര്‍ക്കേഡില്‍ മൂന്ന്‌ വര്‍ഷം മുമ്പ്‌ നട്ടുപിടിപ്പിച്ച അത്യുല്‍പാദന ശേഷിയുള്ള അല്‍മോര്‍ ബെനിഷന്‍, അല്‍ഫോന്‍സ വര്‍ഗ്ഗത്തില്‍പ്പെട്ട മാവില്‍ നിന്നും ഒരു വര്‍ഷം മുമ്പ്‌ ഇടവിളയായി നട്ട മൗറീഷ്യസ്‌ വര്‍ഗത്തിലെ പൈനാപ്പിള്‍ ചെടിയില്‍ നിന്നും പാകമായ മാമ്പഴവും കൈതച്ചക്കയും പറിച്ചെടുത്തു. വൈസ്‌ ചാന്‍സലര്‍ ഡോ.എം.അബ്‌ദുല്‍ സലാമും പ്രോ-വൈസ്‌ ചാന്‍സലര്‍ കെ.രവീന്ദ്രനാഥും ഫലവര്‍ഗ്ഗ കൊയത്തിന്‌ നേതൃത്വം നല്‍കി. വൈസ്‌ ചാന്‍സലറുടെ ഡ്രീം പ്രൊജക്‌ടായ മാങ്കോ ആര്‍കേഡ്‌ മണ്ണിന്റെ ഫലഭുയിഷ്‌ടതക്കും ജൈവവൈവിധ്യത്തിനും ഏറെ സഹായകമാണ്‌. കഴിഞ്ഞ വര്‍ഷം അക്രമികള്‍ തീയിടുകയും വെട്ടിനശിപ്പിക്കുകയും ചെയ്‌ത അല്‍ഫോന്‍സ വര്‍ഗത്തില്‍പ്പെട്ട മാവിന്റെ ഒറ്റ ശിഖരത്തില്‍ മാമ്പഴം ഉണ്ടായത്‌ ഹൃദ്യമായ കാഴ്‌ചയായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!