മടിയനായ സ്‌കൂള്‍ അദ്ധ്യാപകനായി അജു വര്‍ഗീസ്

maxresdefaultനവാഗതനായ മുഷിന്‍ പരേരി സംവിധാനം ചെയ്യുന്ന കെഎല്‍10 പത്ത് എന്ന ചിത്രത്തില്‍ അജു വര്‍ഗീസ് അദ്ധ്യാപകനായി എത്തുന്നു. വെറും അദ്ധ്യാപകന്‍ എന്ന് പഞ്ഞാല്‍ പോര, മടിയനായ ഒരു അദ്ധ്യാപകന്‍!

ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകന്‍. ഉണ്ണി അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ അടുത്ത സുഹൃത്തായ ഫാസില്‍ എന്ന കഥാപാത്രത്തെയാണ് താന്‍ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നതെന്ന് അജു വര്‍ഗീസ് പറഞ്ഞു. പതിവുപോലെ ഹാസ്യ വേഷം തന്നെ.

നേരത്തെ ഈ വേഷത്തിന് വേണ്ടി പരിഗണിച്ചിരുന്നത് ഷൈന്‍ ടോം ചാക്കോയെ ആയിരുന്നത്രെ. എന്നാല്‍ കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ അറസ്റ്റിലായതോടെയാണ് അവസരം അജുവിനെ തേടിയെത്തിയത്. സ്‌കൂളില്‍ പോകാനും ക്ലാസ് എടുക്കാനും മടിയുള്ള കഥാപാത്രമാണ് ഫാസില്‍

മലപ്പുറവും കോഴിക്കോടും പശ്ചാത്തലമാക്കിയൊരുക്കുന്ന ഒരു ഫുട്‌ബോള്‍ ചിത്രമാണ് കെഎല്‍10 പത്ത്. ചാന്ദ്‌നിയാണ് ചിത്രത്തില്‍ ഉണ്ണിയുടെ നായികയായെത്തുന്നത്. ഇവരെ കൂടാതെ സൈജു കുറുപ്പ്, നീരജ് മാധവ്, ശ്രീനാഥ് ഭാസി, അനീഷ് മേനോന്‍ തുടങ്ങിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.

Share news
error: Content is protected !!
Scroll to Top