വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴ്  പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു

Untitled-1 copyകല്‍പറ്റ: വയനാട്ടില്‍ പ്രായപൂര്‍ത്തി എത്താത്ത ഏഴ് ആദിവാസി പെണ്‍കുട്ടികള്‍ പീഡിപ്പിക്കെട്ടതായി പരാതി. വയനാട്ടിലെ അമ്പല വയലിലാണ് സംഭവം. ഏഴ്, എട്ട്, ഒമ്പത് ക്ലാസില്‍ പഠിക്കുന്ന കുട്ടികളാണ് പീഡനത്തിനിരയായത്.

വിവാഹ വാഗ്ദാനം നല്‍കിയും മദ്യം നല്‍കി മയക്കി കിടത്തിയുമാണു പീഡനം നടത്തിയതെന്നാണ് ആരോപണം. പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയാറായില്ലെന്നും ആരോപണമുണ്ട്. പരാതി നല്‍കിയതിന്റെ പേരില്‍ വീണ്ടും കെട്ടിയിട്ടു പീഡിപ്പിച്ചതായാണ് പരാതി.

രക്ഷിതാക്കള്‍ കൂലിവേല കഴിഞ്ഞ വിട്ടിലെത്തുമ്പോള്‍ പെണ്‍കുട്ടികളെ കാണാനുണ്ടാവില്ല. തപ്പിയാല്‍ കിട്ടുന്നത് കാട്ടിനുള്ളിലും റബര്‍തോട്ടങ്ങളിലും വച്ചാവും. ചിലപ്പോള്‍ ഒഴിഞ്ഞ വിടുകളില്‍. പലപ്പോഴും മദ്യത്തിന്റെ ലഹരിയില്‍ ബോധം നശിച്ച് പൂര്‍ണ നഗ്നരായിട്ടായിരിക്കും കുട്ടികള്‍.

പൊലീസില്‍ പരാതി നല്‍കിയാല്‍, പൊലീസ് അന്വേഷിച്ച് തിരിച്ചുപോയാല്‍ മദ്യം നല്‍കി ക്രൂരമായി പീഡിപ്പിക്കുമെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നാണു പോലീസിന്റെ വിശദീകരണം.

Share news
error: Content is protected !!
Scroll to Top