എല്ലാ മതമൗലികവാദങ്ങളുടേയും പിന്നില്‍ മൂലധന താല്‍പ്പര്യം- ഡോ.കെ.ടി. ജലീല്‍ എം.എല്‍.എ

NGO U SEMINAR- KT JALEEL Inaguratingമലപ്പുറം:കേരള എന്‍.ജി.ഒ യൂണിയന്‍ 46-ാം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി മൂലധന താല്‍പ്പര്യങ്ങളും മതമൗലിക വാദവും എന്ന വിഷയത്തെ ആസ്‌പദമാക്കി മലപ്പുറം കുന്നുമ്മല്‍ ടൗണ്‍ ഹാള്‍ പരിസരത്ത്‌ നടന്ന സെമിനാര്‍ ഡോ.കെ.ടി. ജലീല്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. എല്ലാ മതമൗലികവാദങ്ങളുടേയും പിന്നില്‍ മൂലധന താല്‍പ്പര്യമാണെന്നും അടിസ്ഥാന ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന്‌ ശ്രദ്ധ തിരിക്കുന്നതിനാണ്‌ ഘര്‍വാപ്പസി പോലുള്ള വര്‍ഗ്ഗീയ അജണ്ട നടപ്പിലാക്കുന്നത്‌ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്ന്‌ കേളുവേട്ടന്‍ പഠനകേന്ദ്രം ഡയറക്‌ടര്‍ കെ.ടി. കുഞ്ഞിക്കണ്ണന്‍, യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.എം ഗോപാലകൃഷ്‌ണന്‍, ടി.എം.ഋഷികേശന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ.സുന്ദരരാജന്‍, ദേശാഭിമാനി മലപ്പുറം മാനേജര്‍ ഇ.എന്‍.മോഹന്‍ദാസ്‌, സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ കെ ആന്റണി എന്നിവര്‍ സംബന്ധിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി എ.കെ.കൃഷ്‌ണപ്രദീപ്‌ സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി കെ.മോഹനന്‍ നന്ദിയും പറഞ്ഞു. ജില്ലാ സമ്മേളനം ഏപ്രില്‍ 24, 25 തിയതികളില്‍ മഞ്ചേരിയില്‍ നടക്കും.

Share news
error: Content is protected !!
Scroll to Top