വുമണ്‍ സ്റ്റഡീസ് പി.ജി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ വുമണ്‍ സ്റ്റഡീസ് പഠനവിഭാഗത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ പ്രവേശനം 31-ന് നടക്കും. ഇ-മെയിലില്‍ മെമ്മോ ലഭിച്ചവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ ഹാജരാകണം. ഫോണ്‍ 8848620035, 9496902140, 8547621245, 9847647159.
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ മാത്തറ്റിക്‌സ് അദ്ധ്യാപക ഒഴിവിലേക്ക് ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ആഗസ്ത് 3-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ആവശ്യമായ രേഖകള്‍ സഹിതം ccsitmji@uoc.ac.in എന്ന മെയിലിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
എം.സി.എ. വൈവ
നാലാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2023 പരീക്ഷയുടെ പ്രൊജക്ട് ഇവാല്വേഷനുംവൈവയും ആഗസ്ത് 7-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 8 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 16 വരെ അപേക്ഷിക്കാം.
ഏഴാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 16 വരെ അപേക്ഷിക്കാം.




