തൊഴിലവസരങ്ങള്‍; അധ്യാപക നിയമനം

അതിഥി അധ്യാപക നിയമനം
നിലമ്പൂർ ഗവ. കോളേജിൽ ജേർണലിസം വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് രണ്ടിന് രാവിലെ 11നും ഇംഗ്ലീഷ് വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിനും കോളേജിൽ വെച്ച് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ്, കോഴിക്കോട് ഉപവകുപ്പ് കാര്യാലയത്തിൽ രജിസ്റ്റർ ചെയ്ത നെറ്റ്, പി.ജി യോഗ്യതയുള്ള ഉദ്യാഗാർത്ഥികൾക്ക് പങ്കെടുക്കാം. നെറ്റ് യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദക്കാരേയും വിരമിച്ചവരേയും പരിഗണിക്കും. ഫോൺ: 04931 260332.

അധ്യാപക നിയമനം
ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം പൊളിറ്റിക്കൽ സയൻസ്  (ജൂനിയർ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 31ന് ഉച്ചയ്ക്ക് രണ്ടിന് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2839492,

Share news
error: Content is protected !!
Scroll to Top