Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; യുനസ്‌കൊ ചെയര്‍ ഏകദിന ഗവേഷണ ശില്‍പശാല

HIGHLIGHTS : Calicut University News; UNESCO Chair One Day Research Workshop

യുനസ്‌കൊ ചെയര്‍ ഏകദിന ഗവേഷണ ശില്‍പശാല

കാലിക്കറ്റ്  സര്‍വകലാശാല യുനെസ്‌കോ ചെയര്‍ ഓണ്‍ ഇന്‍ഡിജിനസ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്‍ഡ് സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ് കോഴിക്കോട് കേന്ദ്രമായുള്ള സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസുമായി ചേര്‍ന്ന് ഏകദിന ഗവേഷണ ശില്‍പശാല സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് ഉദ്ഘാടനം ചെയ്തു. മത്‌സ്യബന്ധന സമൂഹങ്ങളുടെ തദ്ദേശീയ അറിവുകളും സുസ്ഥിര വികസനവും അതിനെ കുറിച്ചുള്ള ഗവേഷണ  രീതികളൂം എന്ന  വിഷയത്തിലാണ് ശില്പശാല നടന്നത്. ശാസ്ത്ര സമീപനവും ശാസ്ത്ര ചിന്തയും ഗവേഷണവും സമൂഹ പുരോഗതിയുടെ ഗതി നിര്‍ണയിക്കുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ശാസ്ത്രീയതയും ശാസ്ത്ര ഗവേഷണങ്ങളും നമ്മുടെ രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാനമായാണ് പരിഗണിക്കപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. മത്‌സ്യബന്ധന സമൂഹങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയും സന്നദ്ധ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കായാണ് ശില്പശാല സംഘടിപ്പിച്ചത്. യുനെസ്‌കോ ചെയര്‍ ഹോള്‍ഡര്‍ പ്രൊഫ. ഇ പുഷ്പലത സ്വാഗതം പറഞ്ഞു. വ്യവസായ പൗര പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

sameeksha-malabarinews

ഐ.ടി.എസ്.ആറില്‍ ബി.കോമിന് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വയനാട് ചെതലയത്തുള്ള ഐ.ടി.എസ്.ആറില്‍. ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി ഈ വര്‍ഷം ആരംഭിക്കുന്ന ബി.കോം. കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ താമസസൗകര്യത്തോടു കൂടിയാണ് കോഴ്‌സ് നടത്തുന്നത്. 25 പേര്‍ക്കാണ് പ്രവേശനം.  അപേക്ഷാ ഫോം ഐ.ടി.എസ്.ആര്‍ ഓഫീസിലും സര്‍വകലാശാലാ വെബ്‌സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 20-ന് മുമ്പായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 9645598986, 9496831659, 8879325457.

യു.ജി. സ്വാശ്രയകോഴ്‌സ് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും 2023-24 അദ്ധ്യയന വര്‍ഷത്തെ സ്വാശ്രയ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്റെ  റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ റാങ്ക്‌നിലയും കോളേജിലെ ഒഴിവുകളും പരിശോധിച്ച് 26-നകം കോളേജുമായി ബന്ധപ്പെട്ട് പ്രവേശനം നേടേണ്ടതാണ്.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് സപ്തംബര്‍ 4 മുതല്‍ 8 വരെ നടക്കും. പ്രസ്തുത ദിവസങ്ങളില്‍ എം.ബി.എ. റഗുലര്‍ ക്ലാസ്സുകള്‍ ഉണ്ടാകില്ല. എല്ലാ അദ്ധ്യാപകരും ക്യാമ്പില്‍ പങ്കെടുക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ജോണ്‍ മത്തായി സെന്ററില്‍ അസി.പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലുള്ള ജോണ്‍ മത്തായി സെന്ററിലെ എക്കണോമിക്‌സ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നു. നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിനായി 10-ന് രാവിലെ 10.30-ന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പൊളിറ്റിക്കല്‍ സയന്‍സ് അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ.യില്‍ പൊളിറ്റിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 16-ന് രാവിലെ 10.30-ന് ഭരണകാര്യാലയത്തിലാണ് ഇന്റര്‍വ്യു. യോഗ്യരായവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍.

ഓഡിറ്റ് കോഴ്‌സ് പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. ഒന്ന് മുതല്‍ നാലു വരെ സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഭാഗമായുള്ള ഓഡിറ്റ് കോഴ്‌സ് പരീക്ഷ ആഗസ്ത് ആദ്യവാരം നടക്കും. എസ്.ഡി.ഇ. ഔദ്യോഗിക വെബ്‌സൈറ്റില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് തയ്യാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്ന എം.സി.ക്യു. അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയുടെ സമയക്രമവും ഓണ്‍ലൈന്‍ ലിങ്കും പിന്നീട് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 04942400288, 2407356, 2407494.

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഒന്ന്, രണ്ട്, ആറ് സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എം.സി.എ. (ലാറ്ററല്‍ എന്‍ട്രി) ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷ കള്‍ 16-ന് തുടങ്ങും.

നാലാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 18-ന് തുടങ്ങും.

എം.സി.എ. അഞ്ചാം സെമസ്റ്റര്‍ ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകള്‍ 14-നും ഏപ്രില്‍ 2023 രണ്ടാം സെമസ്റ്റര്‍ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 4-നും തുടങ്ങും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!