Section

malabari-logo-mobile

സിനിമ സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു

HIGHLIGHTS : Movie serial actor Kailas Nath passed away

കൊച്ചി: സിനിമ സീരിയല്‍ താരം കൈലാസ് നാഥ് (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. സംസ്‌കാരം വെള്ളിയാഴ്ച.

ചിരഞ്ജീവി, ശങ്കര്‍, ശ്രീനാഥ്, നാസര്‍ എന്നിവര്‍ക്കൊപ്പം ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ കൈലാസ് 1977ല്‍ പുറത്തിറങ്ങിയ ‘സംഗമം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തിയത്. ‘ഒരു തലൈ രാഗം’ എന്ന തമിഴ് ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൈലാസ് നാഥിനെ തേടി നിരവധി ചിത്രങ്ങളെത്തി. ചിത്രം തമിഴകത്തെ ബമ്പര്‍ ഹിറ്റായി മാറി. പാലവനൈ ചോല എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴില്‍ തൊണ്ണൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടു.ദീര്‍ഘകാലം ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള കൈലാസ് നാഥ് മലയാളത്തില്‍ ‘ഇതു നല്ല തമാശ’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

sameeksha-malabarinews

സേതുരാമയ്യര്‍ സിബിഐ, സ്വന്തമെന്ന പദം, ഇരട്ടി മധുരം, ശ്രീനാരായണ ഗുരു, ശരവര്‍ഷം തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ വേഷമിട്ടു. മിന്നുകെട്ട്, എന്റെ മാനസപുത്രി, പ്രണയം,മനസറിയാതെ തുടങ്ങി നിരവധി സീരിയലുകളിലും വേഷമിട്ടു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!