Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാര്‍ഥി സമൂഹത്തിന് കെല്‍പ്പുണ്ടാകണം: മന്ത്രി ഡോ. ആര്‍. ബിന്ദു

HIGHLIGHTS : Calicut University News; The student community should be able to solve the problems of Kerala: Minister Dr. R. Bindu

കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാര്‍ഥി സമൂഹത്തിന് കെല്‍പ്പുണ്ടാകണം: മന്ത്രി ഡോ. ആര്‍. ബിന്ദു

കേരളീയ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ കെല്‍പ്പുള്ളവരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെയും (ഐ.ക്യു.എ.സി.), ഗവേഷണ ഡയറക്ടറേറ്റിന്റെയും പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുത്തന്‍ അറിവുകള്‍ സ്വയം വികസിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ ക്ലാസ് മുറിക്കകത്തും പുറത്തും ഉണ്ടാകണം. വിദ്യാഭ്യാസം വിദ്യാര്‍ഥി കേന്ദ്രീകൃത കാഴ്ചപ്പാടിലൂടെ ആയാല്‍ മാത്രമേ സര്‍ഗാത്മക സാഹചര്യങ്ങളുണ്ടാകൂ. പുതിയ ബിരുദ പഠനരീതി അതിന് സഹായിക്കും. ഇതിനായി മെയ് അവസാനത്തോടെ സര്‍വകലാശാലാ-കോളേജ് അധ്യാപകര്‍ക്ക് പുതിയ പാഠ്യപദ്ധതിയില്‍ പരിശീലനം പൂര്‍ത്തിയാക്കണം. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തുന്നതിനായി സ്‌കില്‍ കോഴ്‌സുകള്‍ക്ക് ക്രെഡിറ്റ് നല്‍കണമെന്നും മന്ത്രി പറഞ്ഞു. നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ നിയമാവലി ആദ്യം തയ്യാറാക്കിയതിനും എം.എസ്. സ്വാമിനാഥന്റെ പേരില്‍ ചെയര്‍ തുടങ്ങാന്‍ തീരുമാനിച്ചതിലും കാലിക്കറ്റ് സര്‍വകലാശാലയെ മന്ത്രി അഭിനന്ദിച്ചു. ചടങ്ങിൽ പി. അബ്ദുൾ ഹമീദ് എം.എൽ.എ. മുഖ്യാഥിതിയായി. വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിണ്ടിക്കേറ്റ് അംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീൻ, അഡ്വ. എൽ.ജി. ലിജീഷ്, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്നന്‍, ഡോ. റിച്ചാർഡ് സ്കറിയ, ഐ.ക്യൂ.എ.സി. ഡയറക്ടർ ഡോ. ജോസ് ടി. പുത്തൂർ, സെനറ്റ് അംഗങ്ങളായ ഡോ. കെ. മുഹമ്മദ് ഹനീഫ, വി.എസ്. നിഖിൽ, ഡി.എസ്.യു. ചെയർമാൻ കെ. ജ്യോബിഷ് എന്നിവർ പങ്കെടുത്തു. സർവകലാശാലാ എഞ്ചിനീയർ ജയൻ പാടശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മേഖലകളിൽ മികച്ച പ്രകടനം നടത്തി അംഗീകാരം നേടിയവർക്ക് വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് മെറിറ്റോറിയസ് അവാർഡ് വിതരണം ചെയ്തു. അവാർഡ് ജേതാക്കൾ:- ഡോ. പ്രഭാകരൻ ഹെബ്ബാർ ഇല്ലത്ത്(ഹിന്ദി പഠന വിഭാഗം), ഡോ. സന്തോഷ് നമ്പി (ബോട്ടണി പഠന വിഭാഗം), കെ.ആർ. അനീഷ് (ഇ.എം.എം.ആർ.സി. ഗ്രാഫിക് ആർട്ടിസ്റ്റ്), സജീദ് നടുത്തൊടി (ഇ.എം.എം.ആർ.സി. പ്രൊഡ്യൂസർ), വിഷ്ണു മോഹൻ (ഗവേഷണ വിദ്യാർത്ഥി, ബോട്ടണി), എ.കെ. ഷീബ (ഗവേഷണ വിദ്യാർത്ഥി, കെമിസ്ട്രി), രോഹിണി ഹരിദാസ് (ബോട്ടണി), കെ.എസ് തസ്‌നി മറിയം (ഇക്കണോമിക്സ്), സയോനോറ സൈമൺ (ഇക്കണോമിക്സ്), പി. ഫെമിന (ഇംഗ്ലീഷ്), കെ. ജുമ്ന (ഹിന്ദി), പി.കെ. അതുൽ കൃഷ്ണ (ഫോക്‌ലോർ), കെ. അർജുൻ (സെന്റർ ഫോർ ഫിസിക്കൽ എഡ്യൂക്കേഷൻ).

sameeksha-malabarinews

ദേശീയ ലൈബ്രറി ശിൽപ്പശാല

കാലിക്കറ്റ് സ൪വകലാശാലാ ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ദേശീയ ശിൽപ്പശാല സമാപിച്ചു. ലൈബ്രറി സാങ്കേതികത എന്ന വിഷയത്തിൽ നടത്തിയ ശിൽപ്പശാലയിൽ അറുപതോളം പേർ പങ്കെടുത്തു. എ. മോഹനൻ, എൻ.പി. ജംഷീർ, പി. ശ്രീലത, എം. പ്രശാന്ത്, സി. മനു, ഡോ. കെ. മുഹമ്മദ് ഹനീഫ എന്നിവർ വിവിധ സെഷനുകൾ നയിച്ചു. ലൈബ്രറി സോഫ്റ്റ്‌വെയറുകളായ കോഹ, ഡി സെപെയ്സ്, എ ഐ സാങ്കേതികത, റഫറൻസ് മാനേജ്മെന്റ് തുടങ്ങിയവയിൽ പരിശീലനം നൽകി.

ഗസ്റ്റ് ലക്ചറര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലാ പരിസ്ഥിതി പഠനവകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്കുള്ള നിയമനത്തിന് 23-ന് രാവിലെ 11 മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വയസ്, പ്രവൃത്തി പരിചയം എന്നിവ ഉള്‍പ്പെടെ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകള്‍ സഹിതം പഠനവകുപ്പ് കോ-ഓര്‍ഡിനേറ്ററുടെ ചേംബറില്‍ ഹാജരാകണം. ഫോണ്‍: 9447956226.

പി.എച്ച്.ഡി. പ്രവേശനം

സ്റ്റാറ്റിസ്റ്റിക്‌സ് പഠന വകുപ്പിൽ 2023-ലെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട് റിപ്പോർട്ട് ചെയ്തവർ 21-ന് രാവിലെ 9.30-ന് സർട്ടിഫിക്കറ്റുകൾ സഹിതം പഠന വകുപ്പിൽ ഹാജരാക്കേണ്ടതാണ്.

കാലിക്കറ്റ് സർവകലാശാലാ ഗണിതശാസ്ത്ര പഠന വകുപ്പിൽ പി.എച്ച്.ഡി. പ്രവേശനം നടത്തുന്നതിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ശേഷം പഠന വകുപ്പിൽ ഹാജരായവർക്കുള്ള അഭിമുഖം / വൈവ 21-ന് രാവിലെ 10.30-ന് ഗണിതശാസ്ത്ര പഠന വകുപ്പിൽ നടക്കും. യോഗ്യരായവർ മതിയായ രേഖകൾ സഹിതം ഹാജരാക്കേണ്ടതാണ്.

നാനോസയൻസ് പഠന വിഭാഗത്തിൽ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ സർവകലാശാലയിൽ നൽകിയ അപേക്ഷയുടെ പകർപ്പും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം 26-ന് രാവിലെ 10.30-ന് പഠന വിഭാഗത്തിൽ നടത്തുന്ന അഭിമുഖത്തിൽ ഹാജരാകണം. അഭിമുഖത്തിന് ശേഷം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും പി.എച്ച്.ഡി.-ക്കുള്ള പ്രവേശനം. അഭിമുഖത്തിനുള്ള അറിയിപ്പ് റിപ്പോർട്ട് ചെയ്ത അപേക്ഷകർക്ക് ഇ-മെയിലിൽ നൽകുന്നതാണ്.

ചരിത്ര പഠന വകുപ്പിൽ 2023 – 24 വർഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്തവർക്കായുള്ള അഭിമുഖം 22-ന് രവിലെ 10.30-ന് ചരിത്ര പഠന വകുപ്പിൽ നടക്കും.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. നാലാം സെമസ്റ്റർ എം.എ. / എം.എസ് സി. / എം.കോം. (PG-SDE-CBCSS) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് നാല് വരെയും 180 രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 19 മുതൽ ലഭ്യമാകും.

പ്രാക്ടിക്കൽ പരീക്ഷ 

മൂന്നാം സെമസ്റ്റർ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 27-ന് തുടങ്ങും. കേന്ദ്രം:- സെന്റ് മേരീസ് കോളേജ് തൃശ്ശൂർ.

മൂന്നാം സെമസ്റ്റർ ബി.വോക്. ഡയറി സയൻസ് ആൻ്റ് ടെക്നോളജി (2021 & 2022 പ്രവേശനം) നവംബർ 2022, 2023 പ്രാക്ടിക്കൽ പരീക്ഷകൾ 27-ന് തുടങ്ങും. കേന്ദ്രം:- എം.ഇ.എസ്. കല്ലടി കോളേജ്, മണ്ണാർക്കാട്, പാലക്കാട്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷ

സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം സെമസ്റ്റർ ബി.ടെക്. (2015 മുതൽ 2018 വരെ പ്രവേശനം) നവംബർ 2022 സപ്ലിമെന്‍ററി പരീക്ഷകൾ മാർച്ച് 11-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം 

മൂന്നാം സെമസ്റ്റർ എം.എച്ച്.എം നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.സി.എ. (CUCSS) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം 

അവസാന വർഷ എം.ബി.ബി.എസ്. പാർട്ട് II അഡീഷണൽ സ്പെഷ്യൽ സപ്ലിമെന്ററി (2008 പ്രവേശം) നവംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം സിദ്ധീകരിച്ചു.

രണ്ടാം വർഷ എം.സി.എ. ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയ / സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!