Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; കാലിക്കറ്റിൽ പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി. പൊതുപ്രവേശന പരീക്ഷയ്ക്ക് ഏപ്രില്‍ 15 വരെ അപേക്ഷിക്കാം

HIGHLIGHTS : Calicut University News; PG in Calicut / Integrated P.G. You can apply for Common Entrance Test till April 15

കാലിക്കറ്റിൽ പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി. പൊതുപ്രവേശന പരീക്ഷയ്ക്ക് ഏപ്രില്‍ 15 വരെ അപേക്ഷിക്കാം 

2024-25 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി. /ഇന്റഗ്രേറ്റഡ് പി.ജി., സര്‍വകലാശാല സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, എം.എസ്.ഡബ്ല്യു., എം.എ. ജേര്‍ണലിസം & മാസ് കമ്യൂണിക്കേഷന്‍, എം.എസ്.സി. ഹെല്‍ത്ത് & യോഗ തെറാപ്പി, എം.എസ്.സി ഫോറന്‍സിക് സയന്‍സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷക്ക് (CUCAT) ഓണ്‍ലൈനായി ഏപ്രില്‍ 15 വരെ രജിസ്റ്റർ ചെയ്യാം. സർവകലാശാലാ പഠനവകുപ്പുകളിലെ ഓരോ പ്രോഗ്രാമുകളിലും ആകെയുള്ള സീറ്റുകളിൽ 10% കേരളീയരല്ലാത്തവർക്കായി അഖിലേന്ത്യാ സംവരണമാണ്. തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ബി.പി.എഡ്. / പി.ജി പ്രോഗ്രാമുകള്‍ക്ക് അവസാന സെമസ്റ്റര്‍ / വര്‍ഷ യു.ജി വിദ്യാര്‍ത്ഥികള്‍ക്കും, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രവേശന സമയത്ത് നിശ്ചിത അടിസ്ഥാന യോഗ്യത നേടിയിരിക്കണം. ഓരോ പ്രോഗ്രാമിനും ജനറൽ വിഭാഗത്തിന് 580/- രൂപയും എസ്.സി. / എസ്.ടി വിഭാഗത്തിനിന് 255/- രൂപയുമാണ് (എൽ.എൽ.എം. പ്രോഗാമിന് ജനറൽ വിഭാഗത്തിന് 790/- രൂപയും എസ്.സി. / എസ്.ടി വിഭാഗത്തിനിന് 370/- രൂപയുമാണ്) അപേക്ഷാ ഫീസ്. ഓരോ അധിക പ്രോഗ്രാമിനും 85/- രൂപ അടയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ:- 0494-2407016, 2407017.

sameeksha-malabarinews

പുനർമൂല്യനിർണയ അപേക്ഷ

വിദൂര വിദ്യാഭ്യാസ വിഭാഗം ബി.കോം / ബി.ബി.എ. (CBCSS & CUCBCSS) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2023, മൂന്നാം സെമസ്റ്റർ നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ അപേക്ഷാ തീയതി ഏപ്രിൽ നാല് വരേക്ക് നീട്ടി.

കോൺടാക്ട് ക്ലാസ്

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ വിഭാഗത്തിന് കീഴിൽ രണ്ടാം സെമസ്റ്റർ ബി.എ. / ബി.കോം. / ബി.ബി.എ. (CBCSS 2023 പ്രവേശനം) വിദ്യാർഥികൾക്കായുള്ള കോൺടാക്ട് ക്ലാസുകൾ ഏപ്രിൽ 20-ന് തുടങ്ങും. ഐ.ഡി. കാർഡ് സഹിതം ഹാജരാകേണ്ടതാണ്. വിശദമായ സമയക്രമം സി.ഡി.ഒ.ഇ. വെബ്‌സൈറ്റിൽ. https://sde.uoc.ac.in/ ഫോൺ:- 0494-2400288, 2407356.

പരീക്ഷാഫലം 

ഒന്നാം സെമസ്റ്റർ വിവിധ പി.ജി. (CBCSS) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും നവംബർ 2022 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് നവംബർ 2022 (2020 & 2019 പ്രവേശനം), നവംബർ 2023 (2022 & 2021 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ 12 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!