Section

malabari-logo-mobile

നിയമ വിരുദ്ധ രാത്രികാല മത്സ്യബന്ധനം: ബോട്ട് കസ്റ്റഡിയിലെടുത്തു

HIGHLIGHTS : Illegal night fishing: Boat impounded

കോഴിക്കോട്:കോഴിക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനീര്‍ വിയുടെ നിര്‍ദ്ദേശ പ്രകാരം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിങ്ങ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഗാര്‍ഡ് ഷണ്‍മുഖന്‍ പി, ഫിഷറീസ് ഗാര്‍ഡായ ബിബിന്‍ എം, എന്നിവര്‍ നടത്തിയ കടല്‍ പട്രോളിംഗില്‍ ബേപ്പൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ”അല്‍-ഖമര്‍” എന്ന ബോട്ട് കെഎംഎഫ്ആര്‍ ആക്ടിന് വിരുദ്ധമായി രാത്രികാല മത്സ്യ ബന്ധനം, കരവലി എന്നിവ നടത്തിയതിന് കസ്റ്റഡിയിലെടുത്തു. രണ്ട് ലക്ഷത്തി അന്‍പതിനായിരം രൂപ പിഴ ഈടാക്കി. ബോട്ടില്‍ ഉണ്ടായിരുന്ന ഭക്ഷ്യയോഗ്യമായ മത്സ്യം പൊതു ലേലം ചെയ്ത് തുക സര്‍ക്കാരിലേക്ക് അടവാക്കി.

മത്സ്യസമ്പത്ത് കുറയാന്‍ കാരണമാകുന്ന ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സതീശന്‍ പി വി അറിയിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!