Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; എം.എ. ജേണലിസം പ്രവേശനം

HIGHLIGHTS : Calicut University News; MA Entry into Journalism

എം.എ. ജേണലിസം പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവിഭാഗത്തില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ കോഴ്സിന്റെ ആദ്യഘട്ട പ്രവേശനം 20-ന് നടക്കും. ഇ-മെയിലില്‍ അറിയിപ്പ് ലഭിച്ചവര്‍ രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരാകണം.

sameeksha-malabarinews

എം.എ. ഉറുദു പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഉറുദു പഠനവിഭാഗത്തില്‍ എം.എ. ഉറുദു പ്രവേശനം 19-ന് രാവിലെ 10.30-ന് നടക്കും. റാങ്ക് ലിസ്റ്റില്‍ 12 മുതല്‍ 21 വരെയുള്ളവരും സംവരണ സീറ്റിലുള്‍പ്പെട്ടവരും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രവശനത്തിന് ഹാജരാകണം. ഫീസ് ആനുകൂല്യമുള്ളവര്‍ അനുബന്ധരേഖകള്‍ ഹാജരാക്കണം.

എം.എ. ഫോക്ലോര്‍ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഫോക്ലോര്‍ പഠനവിഭാഗത്തില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനം 19, 20 തീയതികളില്‍ നടക്കും. പ്രവേശന മെമ്മോ ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം നിര്‍ദ്ദേശിച്ച ദിവസങ്ങളില്‍ പഠനവിഭാഗത്തില്‍ ഹാജരാകണം.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.കോം. ഹോണേഴ്സ്, ബി.കോം. പ്രൊഫഷണല്‍ നവംബര്‍ 2019, 2020, 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്സലുല്‍ ഉലമ ഏപ്രില്‍ 2020, 2021, 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2020 പരീക്ഷയുടെപുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!