കേരളത്തില്‍ മഴ കുറഞ്ഞേക്കും; എന്നാല്‍ മലപ്പുറത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ; കേരളത്തില്‍ ഇന്നുമുതല്‍ മഴ കുറഞ്ഞേക്കും. എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകും . മലപ്പുറമടക്കം മുന്ന് ജില്ലകളില്‍ ഇന്നും യെല്ലോ അലര്‍ട്ടാണ്. കണ്ണൂരും കാസര്‍കോടുമാണ് മറ്റ് ജില്ലകള്‍.

അറബിക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദ്ധം ദുര്‍ബലമായി ന്യൂനമര്‍ദ്ധമായി തീര്‍ന്നതും വടക്ക് കിഴക്കന്‍ വിദര്‍ഭക്കും, സമീപപ്രദേശത്തും മറ്റൊരു ന്യന മര്‍ദ്ദം നിലനിര്‍ക്കുന്നതും, മണ്‍സൂണ്‍ പാത്തി വടക്കോട്ട് മാറിയതിന്റെയും ഭാഗമായി ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നാളെ മലപ്പുറത്തിനും കണ്ണൂരിനും കാസര്‍കോടിനും പുറമെ പാലക്കാടും യെല്ലോ അലര്‍ട്ടാണ്.

Share news
error: Content is protected !!
Scroll to Top