തിരൂരങ്ങാടി: മമ്പുറത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. മമ്പുറം സ്വദേശികളായ ഹനീഫ (58) ഷേര്‍ബാന്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും തുടര്‍ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോവുകയുമായിരുന്നു.
ഇന്നലെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



