Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കുഞ്ഞിരാമന്‍ വൈദ്യര്‍ സ്മാരക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

HIGHLIGHTS : Calicut University News; Kunhiraman Vaidyar presented the memorial awards

കുഞ്ഞിരാമന്‍ വൈദ്യര്‍ സ്മാരക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ നിയമ പഠനവിഭാഗങ്ങളിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള കുഞ്ഞിരാമന്‍ വൈദ്യര്‍ സ്മാരക എന്‍ഡോവ്മെന്റ് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് സമ്മാനിച്ചു. 2021-22, 2022-23 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ക്ക് അഞ്ചാം വര്‍ഷ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്സ്) വിദ്യാര്‍ത്ഥികളായ എ. ലക്ഷ്മി (ഗവ. ലോ കോളേജ്, കോഴിക്കോട്), വൃന്ദ എസ്. കുമാര്‍ (ഗവ. ലോ കോളേജ്, തൃശൂര്‍) എന്നിവരാണ് അര്‍ഹരായത്. പുരസ്‌കാരമേര്‍പ്പെടുത്തിയ മുന്‍ ചീഫ്സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ ഐ.എ.എസ്. ചടങ്ങില്‍ മുഖ്യാതിഥിയായി. കോഴിക്കോട് ഗവ. ലോകോളേജ് പ്രിന്‍സിപ്പാള്‍ കെ.എസ്. വിദ്യുത്, സര്‍വകലാശാലാ നിയമപഠന വകുപ്പു മേധാവി ഡോ. റിഫാത്ഖാന്‍, വിദ്യാര്‍ത്ഥി ക്ഷേമവിഭാഗം ഡീന്‍ ഡോ. സി.കെ. ജിഷ തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

അന്താരാഷ്ട്ര ഫൈറ്റോടെക്‌നോളജി സമ്മേളനത്തിന് കാലിക്കറ്റ് വേദിയാകുന്നു

കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പും ഇന്റര്‍നാഷ്ണല്‍ ഫൈറ്റോ ടെക്‌നോളജി സൊസൈറ്റിയും ചേര്‍ന്നു നടത്തുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍, ഡോ. മഞ്ജു സി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സര്‍വകലാശാലാ കാമ്പസില്‍ അടുത്ത വര്‍ഷം ജനുവരി 22 മുതല്‍ 24 വരെ നടക്കുന്ന സമ്മേളനത്തില്‍ 100 വിദേശ പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര ഫൈറ്റോടെക്‌നോളജി സമ്മേളനത്തിന് ആദ്യമായാണ് ഇന്ത്യയില്‍ വേദിയൊരുങ്ങുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. വായു, ജലം, മണ്ണ് എന്നിവ നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ മറികടക്കാന്‍ സസ്യങ്ങളെ ഉപയോഗപ്പെടുത്തുന്ന വിധം സമ്മേളനം ചര്‍ച്ച ചെയ്യും.

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.വോക്. ഫുഡ്സയന്‍സ് ഏപ്രില്‍ 2022, 2023 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 6, 7, 8 തീയതികളില്‍ പുല്‍പള്ളി പഴശ്ശിരാജ കോളേജില്‍ നടക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ എം.എ. എക്കണോമിക്സ് ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വേര്‍ ഡെവലപ്‌മെന്റ്,  സാഫ്റ്റ് വേര്‍ ഡെവലപ്‌മെന്റ വിത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലറ്റിക്‌സ് നവംബര്‍ 2022 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!