മലപ്പുറം വരിക്കോട് ജീപ്പ് ഇടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടയാളുടെ ബന്ധുക്കളെ തേടുന്നു

മലപ്പുറം വരിക്കോട് കോട്ടയ്ക്കല്‍ റോഡില്‍ ഞായറാഴ്ച (ഡിസംബര്‍ 3) ജീപ്പ് ഇടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടയാളുടെ ബന്ധുക്കളെ തേടുന്നു. തോമസ് എന്നാണ് പേരെന്നും മൂവാറ്റുപുഴ വാഴക്കുളം നോര്‍ത്ത് പുത്തൂര്‍ സ്വദേശിയാണെന്നുമാണ് ഇയാള്‍ അറിയിച്ചിരുന്നത്. 65 വയസ്സ് തോന്നിക്കുന്ന ഇയാളുടെ മറ്റു വിവരങ്ങള്‍ ലഭ്യമല്ല.

മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ക്രൈം 1607/2023 ആയി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബന്ധുക്കളെ കുറിച്ച് അറിയുന്നവര്‍ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 0483 2734966.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top