മഴക്കെടുതി: ചെന്നൈ നിവാസികളെ ചേര്‍ത്തുനിര്‍ത്തണമെന്ന് മുഖ്യമന്ത്രി

മിഷോം ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പേമാരിയില്‍ ദുരിതം അനുഭവിക്കുന്ന ചെന്നൈ ജനതയെ ചേര്‍ത്തുനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ബന്ധപ്പട്ട് സ്ഥിതിഗതികള്‍ വിലവയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ വെള്ളപ്പൊക്കമുണ്ടായ 2015ല്‍ പെയ്തതിനേക്കാള്‍ അധിക മഴയാണ് ചെന്നൈയില്‍ ഇത്തവണ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സാധാരണയേക്കാള്‍ പത്തിരട്ടി അധികമാണ് കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴ. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ ചേര്‍ത്തുനിര്‍ത്തേണ്ടതുണ്ട്. തമിഴ്‌നാട്ടില്‍ 5000 ലധികം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ എല്ലാ സഹായവും തമിഴ്‌നാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചു നല്‍കാന്‍ നടപടി എടുത്തിട്ടുണ്ട്. ആവശ്യമെങ്കില്‍ സഹായം ചെയ്യാന്‍ എല്ലാ മലയാളികളും തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top