Section

malabari-logo-mobile

ചിക്കന്‍ മീറ്റ് ബോള്‍ സൂപ്പ്

HIGHLIGHTS : Chicken Meatball Soup

ചിക്കന്‍ മീറ്റ് ബോള്‍ സൂപ്പ്

ആവശ്യമായ ചേരുവകള്‍

sameeksha-malabarinews

ജീരകം – ½ ടീസ്പൂണ്‍
ഉള്ളി – 1 (അരിഞ്ഞത്)
ക്യാരറ്റ് – ½ (അരിഞ്ഞത്)
വെളുത്തുള്ളി – 1 ടീസ്പൂണ്‍ (അരിഞ്ഞത്)
ബട്ടര്‍ – 3 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്
ചിക്കന്‍ സ്റ്റോക്ക് – 1 ലിറ്റര്‍

മീറ്റ് ബോള്‍ ഉണ്ടാക്കാന്‍

ചിക്കന്‍ അരിഞ്ഞത് – 500 ഗ്രാം
ഉള്ളി – ½ കപ്പ് (ചെറുതായി അരിഞ്ഞത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
ജീരകപൊടി – ½ ടീസ്പൂണ്‍
മല്ലിയില – 3 ടേബിള്‍സ്പൂണ്‍(അരിഞ്ഞത്)
മുട്ട – 1
ഉപ്പ് – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

മീറ്റ്‌ബോളിനുള്ള എല്ലാ ചേരുവകളും ഒരു വലിയ പാത്രത്തിലേക്കിട്ട് നന്നായി ഇളക്കുക. ശേഷം മീറ്റ്‌ബോള്‍ മിക്‌സ് ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കുക. ശേഷം ഒരു വലിയ പാത്രത്തില്‍ വെണ്ണ ചൂടാക്കി ജീരകം,വെളുത്തുള്ളി, ഉള്ളി, കാരറ്റ് എന്നിവ ചേര്‍ക്കുക. 5 മിനിറ്റ് നന്നായി ഇളക്കി,ശേഷം ചിക്കന്‍ സ്റ്റോക്ക് ചേര്‍ത്ത് പകുതി വറ്റുന്നവരെ തിളപ്പിക്കുക. ശേഷം ചിക്കന്‍ മീറ്റ്‌ബോള്‍ ഓരോന്നായി അതിലേക്ക് ചേര്‍ക്കുക,അവ പാകമാവുന്നവരെ സൂപ്പില്‍ വേവിക്കുക. ശേഷം പാകത്തിന് ഉപ്പ് ചേര്‍ത്ത് മല്ലിയിലകൊണ്ട് ഗാര്‍നിഷ് ചെയ്ത് സെര്‍വ് ചെയ്യാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!