Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; മൂല്യനിർണയ ക്യാമ്പ്

HIGHLIGHTS : Calicut University News; Evaluation Camp

മൂല്യനിർണയ ക്യാമ്പ്

ബാർകോഡ് സമ്പ്രദായത്തിലുള്ള ആറാം സെമസ്റ്റർ യു.ജി. ഏപ്രിൽ 2024 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് മെയ് രണ്ടു മുതൽ ഏഴുവരെ പൊതുഅവധി ഒഴികെയുള്ള ദിവസങ്ങളിൽ നടക്കും. അഫിലിയേറ്റഡ് കോളേജുകളിലെയും സർവകലാശാലാ സെന്ററുകളിലെയും നിയോഗിക്കപ്പെട്ട മുഴുവൻ അധ്യാപകരും ക്യാമ്പിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

sameeksha-malabarinews

പ്രാക്ടിക്കൽ പരീക്ഷ

ഒന്ന്, മൂന്ന് സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം മെയ് ആറ്, ഏപ്രിൽ 22 തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റർ എം.കോം. (CCSS) നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ എം.എ. ഫിലോസഫി, എം.എ. അറബിക് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ (CBCSS) നവംബർ 2023 (2022 & 2023 പ്രവേശനം) പരീക്ഷകളുടെയും നവംബർ 2022 (2019 മുതൽ 2021 വരെ പ്രവേശനം) പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.ബി.എ. (റഗുലർ) (CUCSS 2019 മുതൽ 2023 വരെ പ്രവേശനം) ജനുവരി 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

ഒന്ന്, രണ്ട് സെമസ്റ്റർ ബി.എഡ്. (2012 മുതൽ 2014 വരെ പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം. മാർക്ക്ലിസ്റ്റുകൾ സർവകലാശാലയിൽ നിന്ന് നേരിട്ട് കൈപ്പറ്റേണ്ടതാണ്.

സൂക്ഷ്മപരിശോധനാ ഫലം

മൂന്നാം സെമസ്റ്റർ എം.സി.എ. നവംബർ 2023 റഗുലർ പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!