ഛത്തീസ്ഗഡില്‍ 18 മാവോയിസ്റ്റുകളെ വധിച്ചു; മൂന്ന് പൊലീസുകാര്‍ക്ക് പരുക്ക്

റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുയുള്ള ഏറ്റുമുട്ടലില്‍ 18 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കാങ്കീര്‍ ജില്ലയില്‍ ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ 3 പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരിക്കേറ്റതായി സുരക്ഷാ സേന അറിയിച്ചു. ബി എസ് എഫും ഛത്തീസ്ഗഡ് പൊലീസും സംയുക്തമായാണ് മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷന്‍ നടത്തിയത്. ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വന മേഖലയിലേക്ക് ബി എസ് എഫും ഛത്തീസ്ഗഡ് പൊലീസും ചേര്‍ന്ന് ഓപ്പറേഷന്‍ നടത്തുകയായിരുന്നുവെന്ന് സുരക്ഷാ സേന വിവരിച്ചു. വനമേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായാണ് വിവരം.

ബി എസ് എഫും ഛത്തീസ്ഗഡ് പൊലീസും സംയുക്തമായി വനമേഖലയിലേക്ക് കടന്നതിന് പിന്നാലെ വെടിവയ്പ്പുണ്ടായി. വെടിവയ്പ്പിലാണ് 18 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. എ കെ സീരീസിലുള്ള തോക്കുകളും 3 ലൈറ്റ് മെഷീന്‍ ഗണ്ണുകളും മാവോയിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്തതായി സുരക്ഷാ സേന അറിയിച്ചു. മേഖലയില്‍ തെരച്ചില്‍ തുടരുന്നതായും കൂടുതല്‍ മാവോയിസ്റ്റുകള്‍ വനമേഖലയിലുണ്ടെന്നുമാണ് വ്യക്തമാകുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top