Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ഡോ. യഹ്യയുടെ പദ്ധതിക്ക് ഡി.എസ്.ടി. അംഗീകാരം ; കാലിക്കറ്റിന് 60.98 ലക്ഷം രൂപ

HIGHLIGHTS : ഡോ. യഹ്യയുടെ പദ്ധതിക്ക് ഡി.എസ്.ടി. അംഗീകാരം ; കാലിക്കറ്റിന് 60.98 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സ്‌കീം ഫോര...

ഡോ. യഹ്യയുടെ പദ്ധതിക്ക് ഡി.എസ്.ടി. അംഗീകാരം ; കാലിക്കറ്റിന് 60.98 ലക്ഷം രൂപ

കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സ്‌കീം ഫോര്‍ പ്രമോഷന്‍ അക്കാദമിക് ആന്‍ഡ് റിസര്‍ച്ച് കൊളാബറേഷന്‍ (സ്പാര്‍ക്) പദ്ധതിയില്‍ കാലിക്കറ്റ് സര്‍വകലാശാലാ കെമിസ്ട്രി പഠനവകുപ്പിന് 60.98 ലക്ഷം രൂപ ലഭിച്ചു. കെമിസ്ട്രി പഠനവകുപ്പിലെ അസോ. പ്രൊഫസറായ ഡോ. എ.ഐ. യഹിയ സമര്‍പ്പിച്ച പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.
വിദേശത്തെ മികച്ച സര്‍വകലാശാലകളുമായി അക്കാദമിക-ഗവേഷണ സഹകരണം ഉറപ്പാക്കുകയും ശാസ്ത്ര പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് സ്പാര്‍ക്. കാലിക്കറ്റില്‍ ആദ്യമായാണ് പദ്ധതി ലഭിക്കുന്നത്.
ഇതിന്റെ ഭാഗമായി സ്വീഡനിലെ ലിന്‍കോപിങ് സര്‍വകലാശാലാ പ്രൊഫസര്‍ എഡ്വിന്‍ ജാഗര്‍, സ്പെയിനിലെ കര്‍താജന ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ടോര്‍ബിയോ ഫെര്‍ണാണ്ടസ് ഒട്ടേരോ എന്നിവരും ഇവരുടെ ഗവേഷണ വിദ്യാര്‍ഥികളും കാലിക്കറ്റിലെത്തി പഠനഗവേഷണങ്ങളില്‍ ഏര്‍പ്പെടുമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ ഡോ. യഹ്യ പറഞ്ഞു.

sameeksha-malabarinews

കണ്ടക്ടിങ് പോളിമര്‍ അടിസ്ഥാനമാക്കി കൃത്രിമ മസിലുകളുടെ പ്രവര്‍ത്തനമാണ് (ബയോ മിമെറ്റിക് സെന്‍സിങ് ആര്‍ട്ടിഫിഷ്യല്‍ മസില്‍സ് ബേസ്ഡ് ഓണ്‍ കണ്ടക്ടിങ് പോളിമര്‍) ഇവരുടെ പഠനം. സഹകരണം നല്‍കുന്ന വിദേശ സര്‍വകലാശാലകളില്‍ പോയി ആറുമാസം ഗവേഷണം നടത്താന്‍ കാലിക്കറ്റിലെ രണ്ട് ഗവേഷണ വിദ്യാര്‍ഥികള്‍ക്കും അവസരമുണ്ടാകും.
രണ്ട് വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. ഇതിന്റെ ഭാഗമായി ശില്പശാലകളും പ്രബന്ധ പ്രസിദ്ധീകരണങ്ങളും ഉണ്ടാകും. തൃശ്ശൂരിലെ സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്സ് ടെക്നോളജിയിലെ (സി-മെറ്റ്) പ്രൊഫസറായ ഡോ. സീമ പദ്ധതിയുടെ സഹ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററാകും.

പരീക്ഷാ രജിസ്‌ട്രേഷന്‍

വിദൂരവിഭാഗം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ ബിരുദ (സി.യു.സി.ബി.സി.എസ്.എസ്.) സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2023 പരീക്ഷക്ക് പിഴയില്ലാതെ 16 വരെയും 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. പരീക്ഷ സെപ്റ്റംബര്‍ നാലിന് തുടങ്ങും.

സര്‍വകലാശാലാ പഠനവകുപ്പിലെ നാലാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷ്ണല്‍ സ്ട്രീം) ജൂണ്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴയില്ലാതെ 18 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ടൈം ടേബിള്‍

വിദൂരവിഭാഗം വിദ്യാര്‍ഥികള്‍ക്കായി (വിദേശത്തും കേരളത്തിനു പുറത്തുള്ളവര്‍ക്കുമുള്‍പ്പെടെ) രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2019 സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബര്‍ ഏഴിനും ഒന്നാം സെമസ്റ്റര്‍ ജൂലായ് 2018 സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബര്‍ അഞ്ചിനും തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

നിലമ്പൂര്‍ അമല്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം. റഗുലര്‍ നവംബര്‍ 2022 പ്രത്യേക പരീക്ഷ 16-ന് തുടങ്ങും.

സര്‍വകലാശാലാ പഠനവകുപ്പിലെ രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷ്ണല്‍ സ്ട്രീം) ജൂണ്‍ 2023 റുഗലര്‍ പരീക്ഷ 18-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.കോം. വൊക്കേഷണല്‍, ബി.ബി.എ., ബി.എച്ച്.എ., ബി.ടി.എച്ച്.എം. സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2023 പരീക്ഷകള്‍ സെപ്റ്റംബര്‍ നാലിന് തുടങ്ങും. ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ബി.ടി.എ., ബി.എ. മള്‍ട്ടി മീഡിയ പരീക്ഷകള്‍ സെപ്റ്റംബര്‍ അഞ്ചിനും തുടങ്ങും.


പരീക്ഷാഫലം

ബി.എസ് സി. മെഡിക്കല്‍ മൈക്രബയോളജി രണ്ട്, മൂന്ന്, നാല് വര്‍ഷ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്ന് മുതല്‍ നാല് വരെ വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, ബി.എസ് സി. മെഡിക്കല്‍ മൈക്രോ ബയോളജി എന്നിവയുടെ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി ഏപ്രില്‍ 2021 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ (സി.ബി.സി.എസ്.എസ്.) റഗുലര്‍ ബി.എ., ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ബി.എസ് സി. മാത്തമാറ്റിക്‌സ്, സി.ബി.സി.എസ്.എസ്./ സി.യു.സി.ബി.സി.എസ്.എസ്. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബോട്ടണി, എം.എസ് സി മാത്തമാറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ് നവംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് നവംബര്‍ 2021, നവംബര്‍ 2022 പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒമ്പതിന് തുടങ്ങും.

അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെ സംസ്‌കൃതം അസി. പ്രൊഫസര്‍, പ്രിന്‍സിപ്പല്‍ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 11-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എയ്ഡഡ് പ്രോഗ്രാമുകളിലേക്കുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്

2023-24 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള ഗവ./എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്സുകളിലേക്കുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്  പ്രസിദ്ധീകരിച്ചു.
അലോട്ട്‌മെന്റ് ലഭിച്ചവര്‍ അതത് കോളേജില്‍ ഒമ്പതിന് വൈകീട്ട് 3 മണിക്കുളളില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിരം അഡ്മിഷന്‍ എടുക്കണം. അല്ലാത്തവര്‍ക്ക് ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടും. തുടര്‍ന്നുള്ള അഡ്മിഷന്‍ പ്രക്രിയയില്‍ നിന്നും പുറത്താകുന്നതുമാണ്. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീസടച്ച ശേഷമാണ് കോളേജുകളില്‍ പ്രവേശനം എടുക്കേണ്ടത്. സ്റ്റുഡന്റ് ലോഗിന്‍ വഴിയാണ് മാന്‍ഡേറ്ററി ഫീസ് അടവാക്കേണ്ടത്.

പ്രവേശനത്തിന് ഹാജരാകുന്നതിന് മുന്‍പ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവര്‍ നിര്‍ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ് . ഒമ്പതാം തീയതിക്ക് ശേഷം എയ്ഡഡ്  പ്രോഗ്രാമുകളില്‍ നിലനില്‍ക്കുന്ന ഒഴിവുകള്‍ നികത്തുന്നതിനായി അതത് എയ്ഡഡ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് കോളേജുകള്‍ക്ക് നല്‍കുന്നതായിരിക്കും. കോളേജുകള്‍ മെറിറ്റനുസരിച്ച് നേരിട്ട് പ്രവേശനം നല്‍കുന്നതാണ്. എയ്ഡഡ് പ്രോഗ്രാമുകളിലേക്കുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനായി  എട്ടിന് വൈകീട്ട് 5 വരെ വിദ്യാര്‍ഥികള്‍ക്ക് എല്ലാവിധ തിരുത്തലുകള്‍ക്കും (മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, പേര്,  ജനന തിയതി, +2 രജിസ്റ്റര്‍ നമ്പര്‍ എന്നിവ ഒഴികെ) സൗകര്യം ഉണ്ടായിയിരിക്കും. പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!