മലപ്പുറത്ത് രണ്ടര വയസുകാരന്‍ ചാണക കുഴിയില്‍ വീണ് മരിച്ചു

മലപ്പുറം: വാഴക്കാട് രണ്ടര വയസ്സുകാരന്‍ ചാണക കുഴിയില്‍ വീണു മരിച്ചു. ആസാം സ്വദേശി ഹാരിസിന്റെ മകന്‍ അന്മോലാണ് മരിച്ചത്. ചീക്കോട് വാവൂര്‍ എഎംഎല്‍പി സ്‌കൂളിന് സമീപമുള്ള പശു ഫാമിലെ ചാണകത്തൊഴുത്തില്‍ രണ്ടര വയസുകാരന്‍ വീഴുകയായിരുന്നു.

ഇന്ന് രാവിലെ 11 മണിയോടെയാണ് പശുത്തൊഴുത്തിന് സമീപമുള്ള കുഴിയില്‍ കുട്ടി വീണത്. കുട്ടിയുടെ കരച്ചില്‍ കേട്ട് മാതാപിതാക്കളും നാട്ടുകാരും ഓടിയെത്തി പെട്ടെന്ന് തന്നെ കരയിലേക്ക് കയറ്റി.

പിന്നാലെ എടവണ്ണപ്പാറയിലെ ലൈഫ് കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല . പശു തൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. വാഴക്കാട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top