Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സൈക്കോളജി വകുപ്പിൽ രക്ഷിതാക്കൾക്കായി ചർച്ച

HIGHLIGHTS : സൈക്കോളജി വകുപ്പിൽ രക്ഷിതാക്കൾക്കായി ചർച്ച കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠന വകുപ്പിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന്റെ  ഭാഗമായി ‘ലൈംഗീക വിദ്യാഭ്യാ...

സൈക്കോളജി വകുപ്പിൽ രക്ഷിതാക്കൾക്കായി ചർച്ച

കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠന വകുപ്പിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന്റെ  ഭാഗമായി ‘ലൈംഗീക വിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ 13 മുതൽ 19 വയസിനിടയിലുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു ഗ്രൂപ്പ് ചർച്ച സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9809714609 (ഡോ. എം. അബിനിത) എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

sameeksha-malabarinews

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

എല്ലാ അവസരങ്ങളും നഷ്‌ടമായ 2018 പ്രവേശനം എസ്.ഡി.ഇ. വിദ്യാർഥികൾക്കുള്ള ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ / പ്രഥമ & അവസാന വർഷ എം.എ. / എം.എസ് സി. / എം.കോം. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷക്ക് 30 വരെ അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

ഇന്റേണൽ പരീക്ഷ

മൂന്നാം സെമസ്റ്റർ എം.ആർക്. (2020 പ്രവേശനം മുതൽ) ജനുവരി 2024 റഗുലർ / സപ്ലിമെന്ററി ഇന്റേണൽ പരീക്ഷകൾ മെയ് ആറിനു തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS  2020 പ്രവേശനം മാത്രം) നവംബർ 2023 റഗുലർ പരീക്ഷകൾ മെയ് 24-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ എം.എ. സോഷ്യോളജി (CBCSS-SDE) നവംബർ 2022 (2019 മുതൽ 2021 വരെ പ്രവേശനം) / നവംബർ 2023 (2022 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റർ എം.എ. അറബിക് (CBCSS-SDE) നവംബർ 2022 (2019 & 2020 പ്രവേശനം) / നവംബർ 2023 (2021 & 2022 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ / സൂക്ഷമപരിശോധനാ ഫലം

രണ്ടാം സെമസ്റ്റർ എം.എഡ്. ജൂലൈ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ / സൂക്ഷമപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

 മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!