ലോക്‌സഭാ തിരഞ്ഞെടുപ്പ്: എക്‌സൈസിന്റെ പരിശോധനയില്‍ ഹാഷിഷ് ഓയിലും എം.ഡി.എം.എയും പിടികൂടി

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സൈസിന്റെ പരിശോധനയില്‍ മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്ന് ഹാഷിഷ് ഓയിലും എം.ഡി.എം.എയും മദ്യവും പിടികൂടി. ഏറനാട് നിയമസഭാമണ്ഡലപരിധിയില്‍ നിന്ന് 1,05,80,000 രൂപ വിലയുള്ള 1.058 കിലോഗ്രാം ഹാഷിഷ് ഓയിലും, കൊണ്ടോട്ടി നിയമസഭാമണ്ഡലപരിധിയില്‍ നിന്ന് 7500 രൂപ വിലയുള്ള 5 ലിറ്റര്‍ വിദേശ മദ്യവും, നിലമ്പൂരില്‍ നിന്ന് 10750 രൂപ വിലയുള്ള 35 ലിറ്റര്‍ വാഷും, ഒരു ലിറ്റര്‍ ചാരായവും വണ്ടൂരില്‍ നിന്ന് 12300 രൂപ വിലയുള്ള 8.2 ലിറ്റര്‍ വിദേശമദ്യവും, പെരിന്തല്‍മണ്ണയില്‍ നിന്ന് 12000 രൂപ വിലയുള്ള എട്ട് ലിറ്റര്‍ വിദേശമദ്യവും, മലപ്പുറത്ത് 138000 രൂപ വിലയുള്ള മൂന്ന് ഗ്രാം എം.ഡി.എം.എ യും 300 ഗ്രാം കഞ്ചാവും, തിരൂര്‍ നിയമസഭാമണ്ഡലപരിധിയില്‍ നിന്ന് 17250 രൂപ വിലയുള്ള 11.5 ലിറ്റര്‍ വിദേശ മദ്യവും എക്സൈസ് സംഘം കണ്ടെത്തി കേസെടുത്തു.

പൊന്നാനിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുമായി 11.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പൊലീസ് സംഘവും പിടികൂടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top