Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കാലിക്കറ്റ് സര്‍വകലാശാലാ സസ്യോദ്യാനം പ്രദര്‍ശനം

HIGHLIGHTS : Calicut University News; Calicut University Botanical Garden Exhibition

കാലിക്കറ്റ് സര്‍വകലാശാലാ സസ്യോദ്യാനം പ്രദര്‍ശനം
കാലിക്കറ്റ് സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രദര്‍ശനം മാര്‍ച്ച് 9 മുതല്‍ 11 വരെ സംഘടിപ്പിക്കുന്നു. ഒന്‍പതിന് രാവിലെ പത്ത് മണിക്ക് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പ്രദര്‍ശന സമയം. വിദ്യാര്‍ത്ഥികള്‍ക്ക് 10 രൂപയും പൊതുജനങ്ങള്‍ക്ക് 20 രൂപയുമാണ് പ്രവേശനഫീസ്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം കരുതണം. പ്രദര്‍ശനത്തോടനുബന്ധിച്ച്  അലങ്കാരച്ചെടികളുടെ വില്‍പനയുണ്ടായിരിക്കും. വൈവിധ്യം കൊണ്ടും വിസ്തൃതി കൊണ്ടും വംശനാശം നേരിടുന്ന സസ്യങ്ങളുടെ സാന്നിധ്യം കൊണ്ടും  ശ്രദ്ദേയമണ് സസ്യോദ്യാനം. വൃക്ഷോദ്യാനമുള്‍പ്പെടെ 33 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനെ കേന്ദ്ര ജൈവ വൈവിധ്യ അതോറിറ്റി ദേശീയ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി അംഗീകരിച്ചിട്ടുണ്ട്. ഔഷധസസ്യങ്ങള്‍, പന്നല്‍ച്ചെടികള്‍, ഇഞ്ചിവര്‍ഗങ്ങള്‍, ജലസസ്യങ്ങള്‍, കള്ളിച്ചെടികള്‍, ഓര്‍ക്കിഡുകള്‍, സ്വദേശിയും വിദേശിയുമായ അപൂര്‍വയിനം വൃക്ഷങ്ങള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. കാഴ്ച പരിമിതിയുള്ളവര്‍ക്കായി ടച്ച് ആന്‍ഡ് ഫീല്‍ ഗാര്‍ഡന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ പ്രത്യേകതയാണ്.  ഈ വിഭാഗത്തില്‍ അറുപതിലേറെ ഇനങ്ങളിലായുള്ള സസ്യങ്ങളെ അവയുടെ ഗന്ധത്തിലൂടെ തിരിച്ചറിയാന്‍ കഴിയും. ആനത്താമര മുതല്‍ ഇരപിടിയന്‍ ചെടികള്‍ വരെയുള്ള സസ്യവൈവിധ്യം  ഇവിടെയുണ്ട്. കാനനപാതയിലൂടെ നടന്നാസ്വദിക്കാനുള്ള അപൂര്‍വ അവസരമായിരിക്കും  മൂന്നു ദിവസങ്ങളിലായുള്ള പ്രദര്‍ശനം.
ബയോടെക്‌നോളജി ശില്‍പശാല

കാലിക്കറ്റ് സര്‍വകലാശാലാ ബയോടെക്‌നോളജി പഠനവകുപ്പ് സംഘടിപ്പിക്കുന്ന ശില്‍പശാലക്ക് തുടക്കമായി. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. കുസാറ്റ് ബയോടെക്‌നോളജി പഠനവകുപ്പ് സ്ഥാപക മേധാവി ഡോ. എം. ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.സി. ഗോപിനാഥന്‍, ഡോ. അനു ജോസഫ്, ഡോ. വി.ബി. സ്മിത, ഡോ. ടി.എസ്. അനുഷ, ഡോ. ദീപ്തി മാടായി എന്നിവര്‍ സംസാരിച്ചു. ശില്‍പശാല 9-ന് സമാപിക്കും.

sameeksha-malabarinews

ഇന്‍സൈറ്റ് – 2023

കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സംഘടിപ്പിക്കുന്ന ടെക്‌നിക്കല്‍ ഫെസ്റ്റ് ‘ഇന്‍സൈറ്റ് – 2023’ മാര്‍ച്ച് 8, 9 തീയതികളില്‍ നടക്കും. സര്‍വകലാശാലാ ഇ.എം.എസ് സെമിനാര്‍ കോംപ്ലക്‌സില്‍ 8-ന് രാവിലെ 9.30-ന് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങളും സാങ്കേതിക സെഷനുകളും ഉണ്ടാകും.

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ സി.സി.ഐ.ടി. സെന്ററില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനം നടത്തുന്നു. എം.എസ് സി., എം.സി.എ. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 14-ന് രാവിലെ 10 മണിക്ക് സി.സി.എസ്.ഐ.ടി. ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 0494 2407417.

കോണ്‍ടാക്ട് ക്ലാസ്സ്

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ബി.എ. ഹിന്ദി, അഫ്‌സലുല്‍ ഉലമ വിദ്യാര്‍ത്ഥികളുടെ കോര്‍ ആന്റ് കോംപ്ലിമെന്ററി പേപ്പറുകളുടെ കോണ്‍ടാക്ട് ക്ലാസ്സുകള്‍ 13 മുതല്‍ 20 വരെ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356. ബി.എ. സംസ്‌കൃതം, ഫിലോസഫി കോഴ്‌സുകളുടെ ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കും.

എല്‍.എല്‍.ബി. വൈവ

എട്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ വൈവ 13-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 20-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ അപേക്ഷിക്കുന്നതിന് 8 വരെയും 170 രൂപ പിഴയോടെ 10 വരെയും നീട്ടിയിരിക്കുന്നു.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!