ബംഗ്ലാദേശിലെ ധാക്കയില്‍ സ്‌ഫോടനം: 14 മരണം, നൂറിലേറെപ്പേര്‍ക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശിലെ ധാക്കയിലെ ഗുലിസ്ഥാനിലുണ്ടായ സ്‌ഫോടനത്തില്‍ പതിനാല് പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഒരു ബഹുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം.

മരണ സംഖ്യ ഇനിയും ഉയരാമെന്നും ധാക്ക പൊലീസ് വ്യക്തമാക്കി. ഗുലിസ്ഥാനിലെ സിദ്ദീഖ് ബസാര്‍ വ്യാപാര മേഖലയിലാണ് അപകടം.

പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. അപകട കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ബംഗ്ലദേശ് പൊലീസ് വ്യക്തമാക്കി.

വൈകീട്ട് നാല് മണിയോടെയാണ് തിരക്കേറിയ മാര്‍ക്കറ്റിലെ കെട്ടിടത്തില്‍ സ്ഫോടനമുണ്ടായത്.

Share news
error: Content is protected !!
Scroll to Top