Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ഉത്തരക്കടലാസില്‍ ബാര്‍കോഡിങ് ഏര്‍പ്പെടുത്താന്‍ കാലിക്കറ്റ് ഫലപ്രഖ്യാപനം വേഗത്തിലാകും

HIGHLIGHTS : Calicut University News; Calicut result declaration will be faster to introduce barcoding on answer sheet

ഉത്തരക്കടലാസില്‍ ബാര്‍കോഡിങ് ഏര്‍പ്പെടുത്താന്‍ കാലിക്കറ്റ്
ഫലപ്രഖ്യാപനം വേഗത്തിലാകും

ഉത്തരക്കടലാസുകളില്‍ ബാര്‍കോഡിങ് ഏര്‍പ്പെടുത്തി മൂല്യനിര്‍ണയ ജോലികള്‍ വേഗത്തിലാക്കാന്‍ ഒരുങ്ങി കാലിക്കറ്റ് സര്‍വകലാശാല. ആദ്യഘട്ടത്തില്‍ അടുത്ത മാസം നടക്കുന്ന ബി.എഡ്. രണ്ടാം സെമസ്റ്റര്‍ പരീക്ഷക്കുള്ള ഉത്തരക്കടലാസിലാണ് ബാര്‍കോഡ് നടപ്പാക്കുക. ഇതോടെ ഉത്തരക്കടലാസുകള്‍ പരീക്ഷാഭവനിലെത്തിച്ച് ഫാള്‍സ് നമ്പറിടേണ്ട ജോലി ഒഴിവാകും. പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് നേരിട്ട് മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് തപാല്‍ വകുപ്പ് മുഖേനയാകും ഉത്തരക്കടലാസുകള്‍ കൊണ്ടുപോവുക. മൂല്യനിര്‍ണയ ക്യാമ്പില്‍ മേല്‍നോട്ടത്തിന് പരീക്ഷാഭവന്‍ ഉദ്യോഗസ്ഥരുണ്ടാകും. ഒരോ ഉത്തരക്കടലാസിന്റെയും ബന്ധപ്പെട്ട ബാര്‍കോഡ് പരീക്ഷാ കേന്ദ്രത്തില്‍ നിന്നു തന്നെ സര്‍വകലാശാലാ സോഫ്റ്റ് വെയറിലേക്ക് കൈമാറും. പരീക്ഷ കഴിയുന്നതിന് മുമ്പ് തന്നെ ആകെ എത്ര പേര്‍ പരീക്ഷയെഴുതി, ഹാജരാകാത്തവര്‍ ആരെല്ലാം തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും. മൂല്യനിര്‍ണയ കേന്ദ്രത്തില്‍ നിന്ന് മാര്‍ക്ക് കൂടി സോഫ്റ്റ് വെയറിലേക്ക് നല്‍കുന്നതോടെ ഫലപ്രഖ്യാപനം വേഗത്തിലാകും. പുനര്‍മൂല്യനിര്‍ണയത്തിനായി ഉത്തരക്കടലാസുകള്‍ പരീക്ഷാഭവനിലെത്തിച്ച് സൂക്ഷിക്കുകയും ചെയ്യും. നേരത്തേ ചോദ്യക്കടലാസുകള്‍ ഓണ്‍ലൈനായി വിതരണം ചെയ്യുന്നത് വിജയകരമായി തുടങ്ങിയത് ബി.എഡ്. പരീക്ഷക്കായിരുന്നു. സര്‍വകലാശാലക്ക് കീഴില്‍ 72 ബി.എഡ്. കോളേജുകളാണുള്ളത്. പുതിയ പരീക്ഷാരീതി പരിചയപ്പെടുത്തുന്നതിനായി ബി.എഡ്. കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും അധ്യാപകര്‍ക്കുമായി പരിശീലനപരിപാടി സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. സിന്‍ഡിക്കേറ്റിന്റെ പരീക്ഷാസ്ഥിരം സമിതി കണ്‍വീനര്‍ ഡോ. ജി. റിജുലാല്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ ഒ. മുഹമ്മദലി, പ്രോഗ്രാമര്‍ രഞ്ജിമരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

ബിരുദ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തില്‍ ഒന്നാം അലോട്‌മെന്റിനു ശേഷം എഡിറ്റിംഗ് സൗകര്യം ഉപയോഗിച്ച് അപേക്ഷ ഫൈനല്‍ സബ്മിഷന്‍ നടത്താത്തതിനാല്‍ രണ്ടാം അലോട്ട്‌മെന്റിന് പരിഗണിക്കാതെ പോയവര്‍ക്ക് അപേക്ഷ ഫൈനല്‍ സബ്മിഷന്‍ നടത്തുന്നതിന് അവസരം. പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വ്യവസ്ഥകള്‍ക്കനുസരിച്ച് 25-ന് 4 മണി വരെ ഫൈനല്‍ സബ്മിഷന്‍ അവസരമുണ്ട്.

ഇന്റഗ്രേറ്റഡ് പി.ജി. ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിന്റെ ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 26-ന് വൈകീട്ട് 4 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസ് അടച്ച് അലോട്ട്‌മെന്റ് ഉറപ്പു വരുത്തണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്റേറ്ററി ഫീസ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.

എന്‍.ആര്‍.ഐ. ക്വാട്ട പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ്, സ്വാശ്രയ എം.എസ് സി ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് എന്‍.ആര്‍.ഐ. ക്വാട്ടയില്‍ നിന്ന് പ്രവേശനം നടത്തുന്നു. താല്‍പര്യമുള്ള ബി.എസ് സി. ഫുഡ് സയന്‍സ് പാസായവര്‍ dshs@uoc.ac.in എന്ന ഇ-മെയിലിലേക്ക് പാസ്‌പോര്‍ട്ട്, വിസ, ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ്, ചലാന്‍, എസ്.എസ്.എല്‍.സി., പ്ലസ് ടു, ബിരുദ മാര്‍ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ് എന്നിവ 29-ന് വൈകീട്ട് 3 മണിക്ക് മുമ്പായി അയക്കണം. ഫോണ്‍ 0494 2407345.

ബി.എഡ്. പ്രവേശനം അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ 2022 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്., ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 31 വരെ നീട്ടി. ഫോണ്‍ 0494 2407016, 2660600

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ നാനോ സയന്‍സ് പഠനവകുപ്പില്‍ ഒഴിവുള്ള പ്രൊഫസര്‍ തസ്തികകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ പി.ജി.യും പി.എച്ച്.ഡി. യും (ഫിസിക്‌സ്, കെമിസ്ട്രി,  നാനോസയന്‍സ്) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പി.എച്ച്.ഡി. യുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 30-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം.

എം.എ. സംസ്‌കൃതം വൈവ

എം.എ. സംസ്‌കൃതം നാലാം സെമസ്റ്റര്‍, എസ്.ഡി.ഇ. അവസാനവര്‍ഷ ഏപ്രില്‍ 2021 പരീക്ഷകളുടെ വൈവ 29-ന് പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ നടക്കും.

ഫാക്കല്‍റ്റി ഇന്റക്ഷന്‍ പ്രോഗ്രാം

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി നടത്തുന്ന ഇന്റക്ഷന്‍ പ്രോഗ്രാമിലേക്ക് സപ്തംബര്‍ 5 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. സപ്തംബര്‍ 14 മുതല്‍ ഒക്‌ടോബര്‍ 15 വരെയാണ് പ്രോഗ്രാം. ഏത് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും പങ്കെടുക്കാം. ഫോണ്‍ 0494 2407351, വെബ്‌സൈറ്റ് ugchrdc.uoc.ac.in

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ ബി.വോക്. വിവിധ കോഴ്‌സുകളുടെ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് വിത് ഡാറ്റ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ സപ്തംബര്‍ 1 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

അവസാന വര്‍ഷ ബി.ഡി.എസ്. പാര്‍ട് -2 അഡീഷണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി ഏപ്രില്‍ 2020 പരീക്ഷ സപ്തംബര്‍ 12-ന് തുടങ്ങും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN

error: Content is protected !!