ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി (തിലോപ്പിയ, ആസാംവാള, വരാല്‍, അനാബസ്, കാര്‍പ്പ് മത്സ്യങ്ങള്‍) സ്വകാര്യ കുളങ്ങളിലെ എക്സ്റ്റന്‍സീവ് കാര്‍പ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, പടുതാകുളങ്ങളിലെ മത്സ്യകൃഷി (ആസ്സാംവാള, വരാല്‍, അനാബസ്, തദ്ദേശീയ ക്യാറ്റ് ഫിഷ് ) റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (തിലോപ്പിയ, അനാബസ്) ബയോഫ്‌ളോക്ക് (തിലോപ്പിയ) ബയോഫ്‌ളോക്ക് വനാമി ചെമ്മീന്‍ കൃഷി, കൂട് കൃഷി (തിലോപ്പിയ, കരിമീന്‍)കാളാഞ്ചി) ഓരു ജലകുളങ്ങളിലെ പൂമീന്‍/കരിമീന്‍ മത്സ്യകൃഷി, കല്ലുമ്മക്കായ കൃഷി, പി.എം.എം.എസ്.വൈ ബയോഫ്‌ളോക്ക് 160 ക്യുബിക് മീറ്റര്‍ ബാക്ക് യാര്‍ഡ് ഓര്‍ണമെന്റല്‍ യൂണിറ്റ് എന്നിവയാണ് വിവിധ പദ്ധതികള്‍.
എല്ലാ പദ്ധതികളുടെയും നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ അതാത് തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ അക്വാ കള്‍ച്ചര്‍ പ്രമോട്ടര്‍മാര്‍ മുഖേനയും മത്സ്യഭവന്‍ ഓഫീസുകളിലും ഉണ്ണ്യാല്‍ ഫിഷറീസ് എക്‌സറ്റന്‍ഷന്‍ സെന്റര്‍ ഓഫീസിലും , ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് വഴിയും ലഭിക്കുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം സെപ്തംബര്‍ മൂന്നിന് വൈകിട്ട് നാലു മണി വരെ ബന്ധപ്പെട്ട ഓഫീസുകളില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494-2666428




