തിരൂരങ്ങാടി നഗരസഭ കുടിവെള്ള പദ്ധതി സര്‍വ്വേക്ക് തുടക്കം

തിരൂരങ്ങാടി നഗരസഭ കുടിവെള്ള പദ്ധതികളുടെ സമഗ്ര സര്‍വ്വേ തുടങ്ങി. നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മഞ്ചേരി ഡിസൈന്‍ ടെക് എഞ്ചീനിയേഴ്സ് ആന്റ് ഇന്‍ഫ്രാ പ്രൊജക്ട്സ് ആണ് സര്‍വ്വേ ചെയ്യുന്നത്.

വാട്ടര്‍ അതോറിറ്റി എട്ട് ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. എല്ലാ ഡിവിഷനിലും കുടിവെള്ളമെത്തിക്കുന്നതിന്റെ ഭാഗമായാണ് സര്‍വ്വേ.

ചടങ്ങില്‍ സി.പി സുഹ്റാബി അധ്യക്ഷത വഹിച്ചു, സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍, എം, സുജിനി, വഹീദ ചെമ്പ, സെക്രട്ടറി ഇ ഭഗീരഥി, വാട്ടര്‍ അതോറിറ്റി എ.ഇ നാസര്‍, കെ.പി സൈതലവി, പി.ടി ഹംസ, കെ.ടി ബാബു രാജന്‍, വി.വി ആയിശുമ്മു, സി, ഇസ്മായില്‍, പി.വി അരുണ്‍, സജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top