Section

malabari-logo-mobile

ബഹ്‌റൈനില്‍ ഗുളിക രൂപത്തില്‍ വിഴുങ്ങി മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

HIGHLIGHTS : A young man was arrested in Bahrain for trying to smuggle drugs by swallowing them in pill form

ബഹ്‌റൈന്‍:

ബഹ്‌റൈനില്‍ ഗുളിക രൂപത്തില്‍ വിഴുങ്ങി മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

sameeksha-malabarinews

ബഹ്‌റൈന്‍: മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച കേസില്‍ 28 കാരന്‍ യുവാവ് പോലീസ് പിടിയില്‍. ബഹ്‌റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് ആണ് പിടിയിലായത്. നൂറിലധികം ഹെറോയിന്‍ ഗുളികകള്‍ സ്വന്തം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്. ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ വെച്ചായിരുന്നു യുവാവിനെ അറസ്റ്റ് ചെയ്തത്. പിടിയിലായ യുവാവിനെ ബഹ്‌റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജറാക്കി.

വില്‍പ്പന നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് മയക്കുമരുന്ന് കൈവശം വെച്ചതെന്ന് കണ്ടെത്തി. ഇതിനെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുവാവ് വന്നിറങ്ങിയപ്പോള്‍ തന്നെ കസ്റ്റംസിന് സംശയം തോന്നി എക്‌സ്‌റേ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ആന്റി നര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. പിന്നീട് യുവാവിനെ ക്ലിനിക്കില്‍ എത്തിച്ച് വിശദമായ പരിശോധന നടത്തി. മെഡിക്കല്‍ കോംപ്ലക്‌സിലേക്ക് മാറ്റി ശരീരത്തില്‍ നിന്നും 110 ഗുളികകള്‍ പുറത്തെടുത്തു. അന്വേഷണത്തില്‍ മയക്കുമരുന്ന് കടത്തുന്ന അന്താരാഷ്ട്ര സംഘത്തിലെ കണ്ണിയാണ് എന്ന് കണ്ടെത്തി. കേസിന്റെ വിചാരണ ഓഗസ്റ്റ് 30ലേക്ക് മാറ്റി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!