പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെകണ്ടറി സ്‌കൂളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി: പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെകണ്ടറി സ്‌കൂളില്‍ പുതുതായി ആരംഭിച്ച സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു. അച്ചടക്കവും സാമൂഹ്യബോധവുമുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന്, വര്‍ധിച്ചു വരുന്ന ലഹരി ഉപഭോഗത്തിനെതിരെ ശക്തമായി പ്രതികരിക്കാനും പരാജയപ്പെടുത്താനും സാധിക്കുമെന്ന് ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍ സംസാരിച്ചു.  സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ നിയാസ് പുളിക്കലകത്ത് മുഖ്യാഥിതി ആയിരുന്നു. മാനേജര്‍ മുഹമ്മദ് അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. പിഒ അഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.

അബ്ദുലതീഫ് മദനി, പി സുബൈര്‍, പി ഗഫൂര്‍, പി സുബൈര്‍, അഞ്ജലി ടീച്ചര്‍ സബിത ടീച്ചര്‍, യു കുഞ്ഞാലി എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ബെല്ല ജോസ് സ്വാഗതവും ജൈസല്‍ നന്ദിയും പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top