Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : calicut university news

ബജറ്റ് അംഗീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2021-22 വര്‍ഷത്തേക്കുള്ള 27993.54 ലക്ഷം രൂപയുടെ മിച്ചബജറ്റിന് 30-ന് ചേര്‍ന്ന സെനറ്റ് യോഗം അംഗീകാരം നല്‍കി. അക്കാദമിക മൂല്യനിര്‍ണയത്തിനുള്ള ഗോള്‍ഡന്‍ ജൂബിലി ബ്ലോക്കിന്റെ നിര്‍മാണം, ഐ.ടി.എസ്.ആര്‍. ഹോസ്റ്റല്‍ നിര്‍മാണം, പ്ലാന്റ് ബയോടെക്‌നോളജി കെട്ടിടത്തിന്റെ രണ്ടാംനില നിര്‍മാണം, പഠനവകുപ്പുകളുടെ നവീകരണം, എക്സ്റ്റന്‍ഷന്‍ ബ്ലോക്ക് നിര്‍മാണം, വിജ്ഞാന വ്യാപന കേന്ദ്രനിര്‍മാണം, എനര്‍ജി ആന്റ് വാട്ടര്‍ – ഗ്രീന്‍ ഓഡിറ്റ് തുടങ്ങിയവക്കായി പദ്ധതി പദ്ധതിയേതര വിഹിതമായി തുക വകയിരുത്തിയിട്ടുണ്ട്.

സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല നോണ്‍ സി.യു.സി.എസ്.എസ്. 2001 മുതല്‍ 2009 വരെ  കാലയളവില്‍ എം.എസ്.സി. മാത്തമറ്റിക്‌സിന് പ്രവേശനം നേടി പാസാകാന്‍ എല്ലാ അവസരവും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഏപ്രില്‍ 27 മുതല്‍ ആരംഭിക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം വര്‍ഷ ബാച്ചിലര്‍ ഓഫ് ഡന്റല്‍ സര്‍ജറി മാര്‍ച്ച് 2017, ഏപ്രില്‍ 2019 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 16 വരെ അപേക്ഷിക്കാം.

പത്താം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഓണേഴ്‌സ് നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 13 വരെ അപേക്ഷിക്കാം.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!