Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന്‌ 250 പേര്‍ക്ക് രോഗബാധ; 147 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : 232 people through direct contact For nine people without knowing the source 1,692 people were treated for the disease A total of 16,943 people ...

മലപ്പുറം: ജില്ലയില്‍ ഇന്ന്‌ (മാര്‍ച്ച് 30) 250 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 147 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗവിമുക്തരായവരുടെ എണ്ണം 1,20,866 ആയി. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 232 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ ഒമ്പത് പേര്‍ക്കും രോഗം ബാധിച്ചു. 16,943 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,692 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 122 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 55 പേരും അഞ്ച് പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 607 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

പ്രതിദിന രോഗബാധിതരുടെ എണ്ണം ഒരു ഇടവേളക്കു ശേഷം വര്‍ധിക്കുന്ന സാഹചര്യമാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്. ഇത് ഗൗരവത്തോടെ കാണണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു. രോഗബാധ വര്‍ധിക്കുന്നത് തിരിച്ചറിഞ്ഞുള്ള സമീപനമാണ് ആവശ്യം. ഒപ്പം മുന്‍ഗണനാ ക്രമത്തില്‍ നടക്കുന്ന കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണവുമായി എല്ലാവരും സഹകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകരുത്. രോഗ ലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

sameeksha-malabarinews

മലപ്പുറം ജില്ലയില്‍ ഇന്ന്‌ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം 

എ.ആര്‍. നഗര്‍ 02
ആലങ്കോട് 05
അമരമ്പലം 05
ആനക്കയം 01
അങ്ങാടിപ്പുറം 04
അരീക്കോട് 03
ആതവനാട് 02
ഊരകം 02
ചീക്കോട് 01
ചോക്കാട് 02
എടക്കര 02
എടവണ്ണ 02
ഇരിമ്പിളിയം 01
കണ്ണമംഗലം 02
കാവനൂര്‍ 03
കൊണ്ടോട്ടി 06
കോട്ടക്കല്‍ 04
കുറുവ 02
കുറ്റിപ്പുറം 10
കുഴിമണ്ണ 03
മലപ്പുറം 18
മഞ്ചേരി 14
മങ്കട 02
മാറാക്കര 06
മാറഞ്ചേരി 06
മേലാറ്റൂര്‍ 02
മൂന്നിയൂര്‍ 01
മൊറയൂര്‍ 01
മുതുവല്ലൂര്‍ 01
നന്നമ്പ്ര 01
നന്നംമുക്ക് 02
നിലമ്പൂര്‍ 04
നിറമരുതൂര്‍ 02
ഒതുക്കുങ്ങല്‍ 02
ഒഴൂര്‍ 01
പള്ളിക്കല്‍ 02
പാണ്ടിക്കാട് 01
പരപ്പനങ്ങാടി 03
പറപ്പൂര്‍ 03
പെരിന്തല്‍മണ്ണ 09
പെരുമണ്ണ 01
പെരുവെള്ളൂര്‍ 02
പൊന്മള 01
പൊന്നാനി 04
പൂക്കോട്ടൂര്‍ 07
പുളിക്കല്‍ 03
പുല്‍പറ്റ 02
പുഴക്കാട്ടിരി 01
താനാളൂര്‍ 01
താനൂര്‍ 13
തലക്കാട് 02
തവനൂര്‍ 02
താഴേക്കോട് 04
തേഞ്ഞിപ്പലം 01
തെന്നല 03
തിരുനാവായ 01
തിരുവാലി 03
തൃക്കലങ്ങോട് 01
തൃപ്രങ്ങോട് 01
തുവ്വൂര്‍ 01
തിരൂര്‍ 08
തിരൂരങ്ങാടി 05
വളാഞ്ചേരി 03
വളവന്നൂര്‍ 02
വള്ളിക്കുന്ന് 10
വട്ടംകുളം 04
വാഴക്കാട് 01
വെളിയങ്കോട് 01
വേങ്ങര 08
വെട്ടം 07
വണ്ടൂര്‍ 04

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!