മലപ്പുറം വെട്ടിച്ചിറയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; പൂര്‍ണമായി കത്തി നശിച്ചു

വെട്ടിച്ചിറ: മലപ്പുറം വെട്ടിച്ചിറയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണമായി കത്തി നശിച്ചു. ദേശീയ പാതയില്‍ ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം. കോട്ടക്കല്‍ ഭാഗത്ത്, ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറാണ് കത്തി നശിച്ചത്.

ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ബോണറ്റില്‍ നിന്ന് പുക ഉയരുന്നതായി കണ്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ കാര്‍ റോഡരികില്‍ നിര്‍ത്തുകയും കാറിലുള്ളവര്‍ പുറത്തിറങ്ങുകയും ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ആളുകള്‍ പുറത്തിറങ്ങിയതോടെ കാറില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ടയര്‍ ഉള്‍പ്പെടെ കാര്‍ പൂര്‍ണമായി കത്തി നശിച്ചു. സാങ്കേതിക തകരാറാണ് കാര്‍ കത്തി നശിക്കാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

 

Share news
error: Content is protected !!
Scroll to Top