
തിരൂരങ്ങാടി: ചെന്നൈയില്‍ നിന്ന് വരുന്നതിനിടെ തിരൂരങ്ങാടി നഗരസഭ കൗണ്‍സിലറെയും സുഹൃത്തുക്കളെയും ആക്രമിച്ച് വാഹനം കവര്‍ന്നു. നഗരസഭ കൗണ്‍സിലര്‍ കരിപറമ്പിലെ സി.എം.അലിയുടെ വാഹനമാണ് കവര്‍ന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചൊവ്വാഴ്ച രാവിലെ പാലക്കാട് ശ്രീകൃഷ്ണപുരത്ത് വെച്ചായിരുന്നു സംഭവം. ചെന്നൈയില്‍ വ്യാപാരികളായ അലിയും സുഹൃത്തുക്കളും കാറില്‍ വരുന്നതിനിടെ, മറ്റൊരു വാഹനത്തില്‍ ആയുധവുമായെത്തിയ സംഘം വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവരെ ആക്രമിച്ചു പുറത്താക്കിയ ശേഷം അക്രമികള്‍ വാഹനവുമായി കടന്നു കളഞ്ഞു. സംഭവത്തെ കുറിച്ചു പോലീസ് അന്വേഷിച്ചു വരുന്നു. വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ്.


Share news
7
7